ഇന്ത്യന്‍ സ്ഥാനപതി കുവൈറ്റ് ആംഡ് ഫോഴ്‌സ് ചീഫ് ജനറലിനെ സന്ദര്‍ശിച്ചു

07:05 PM Oct 20, 2021 | Deepika.com
കുവൈറ്റ് സിറ്റി: ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് കുവൈറ്റ് ആംഡ് ഫോഴ്‌സ് ചീഫ് ഓഫ് ജനറല്‍ ലഫ്. ജനറല്‍ ഷെയ്ഖ് ഖാലിദ് അല്‍ സലേഹ് അല്‍ സബാഹുമായി കൂടിക്കാഴ്ച നടത്തി.

പ്രതിരോധ മേഖലകളിലെ സഹകരണവും ഇരു രാജ്യങ്ങളും തമിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി കാര്യങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി എംബസി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

സലിം കോട്ടയിൽ