കുവൈറ്റ് സിറ്റി: കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് ജർമനിയിൽ സ്വകാര്യ സന്ദർശനത്തിന് ശേഷം കഴിഞ്ഞ ദിവസം മടങ്ങിയെത്തി.
കഴിഞ്ഞ മാസം 29-നാണ് അമീർ സ്വകാര്യ സന്ദർശനത്തിനായി ജർമനിക്ക് തിരിച്ചത്. കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, ദേശീയ അസംബ്ലി സ്പീക്കർ മർസൂഖ് അൽ ഗാനിം, പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ അമീറിനെ കുവൈറ്റിൽ സ്വീകരിച്ചു.
സലിം കോട്ടയിൽ
വിദേശ സന്ദർശനത്തിന് ശേഷം കുവൈറ്റ് അമീർ തിരിച്ചെത്തി
06:56 AM Oct 18, 2021 | Deepika.com