അബുദാബി: അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സ്പോർട്സ് വിഭാഗം പെനാൽറ്റി വിഭാഗം സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ട് ഒൗട്ട് മത്സരത്തിൽ അബുദാബി പടന്ന പഞ്ചായത് കെ എംസിസി ജേതാക്കളായി. തൃശൂർ ജില്ലാ കെ എംസിസി ടീം രണ്ടാംസ്ഥാനം കരസ്ഥമാക്കി.
പെനാൽറ്റി ഷൂട്ട് ഒൗട്ട് മുൻ യുഎഇ ക്ലബ് താരം അലി ഓല മുഹമ്മദ് മത്സര ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് എൽഎൽഎച്ച് ഹോസ്പിറ്റൽ പ്രതിനിധി ഡോ. ഹനീഷ്, സണ്‍റൈസ് മെറ്റൽ ഫാബ്രിക്കേഷൻ എംഡി ലൂയിസ് കുരിയാക്കോസ്, ഇന്ത്യൻ ഇസ്ലാമിക് സെന്റർ ആക്ടിംഗ് സെക്രട്ടറി അഹമ്മദ് കുട്ടി സാഹിബ് എന്നിവർ ചേർന്ന് സമ്മാനങ്ങൾ നൽകി.
ചടങ്ങിൽ അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി, സാബിർ മാട്ടൂൽ, അസീസ് കാളിയാടൻ, പി.കെ. അഹമ്മദ് ബല്ലാകടപ്പുറം, അബ്ദുൾ റഹിമാൻ തങ്ങൾ, മജീദ് അന്നാതൊടി, അഷറഫ് പൊന്നാനി, ഉൾപ്പെടെ നിരവധി നേതാക്കൾ ആശംസകൾ നേർന്നു. സ്പോർട്സ് സെക്രട്ടറി ശിഹാബ് കപ്പാരത്ത് സ്വാഗതവും പ്രോഗ്രാം കണ്‍വീനർ റഫീഖ് പൂവത്താണി നന്ദിയും പറഞ്ഞു.
അനിൽ സി. ഇടിക്കുള
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു
12:28 AM Oct 18, 2021 | Deepika.com