കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിര്യാതനായ ഡി.പി.എസ് സ്കൂളിന്റെ സ്ഥാപകരിൽ ഒരാളായ രാജസ്ഥാൻ സ്വദേശി രാജേന്ദ്ര കുമാർ ഹർഷ്വാളിന്റെ മൃതദേഹം ഇന്ന് രാത്രി ജസീറ എയർവേയ്സ് വിമാനത്തിൽ ഡൽഹിയിലേക്ക് കൊണ്ടു പോകും.
ഒക്ടോബർ 14 നാണ് ഹൃദയാഘാതത്തെ തുടന്ന് അദ്ദേഹം നിര്യാതനായത്. കുവൈറ്റിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഡിപിഎസിന്റെ ആദ്യത്തെ ജീവനക്കാരിൽ ഒരാളായിരുന്നു രാജേന്ദ്ര കുമാർ ഹർഷ്വാൾ. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിലാണ് ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തീകരിച്ചത്.
സലിം കോട്ടയിൽ
രാജേന്ദ്ര കുമാർ ഹർഷ്വാളിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും
12:27 AM Oct 17, 2021 | Deepika.com