ഇടവക വികാരി റവ. ജോണ് മാത്യുവിന്റെ അധ്യക്ഷതയിൽ എൻഇസികെ പള്ളിയിലും പാരിഷ് ഹാളിലും കൂടിയ യാത്രയയപ്പു യോഗത്തിൽ സെക്രട്ടറി റെക്സി ചെറിയാൻ സ്വാഗത പ്രസംഗം നടത്തുകയും റവ . ജോണ് മാത്യു ഇടവകയുടെ സ്നേഹത്തിന്റെയും നന്ദിയുടെയും സൂചനയായി മൊമെന്േറാ നൽകുകയും ചെയ്തു. ജോർജ് വർഗീസ് (വൈസ് പ്രസിഡന്റ്), ജെയ്മോൾ റോയ് (സേവിനി സമാജം സെക്രട്ടറി), എബിൻ. ടി. മാത്യു (യൂത്ത് യൂണിയൻ സെക്രട്ടറി), ഏബ്രഹാം മാത്യു (സണ്ഡേസ്കൂൾ ഹെഡ് മാസ്റ്റർ ), സിജുമോൻ എബ്രഹാം (ഗായകസംഘം), എം. തോമസ് ജോണ്, റെജു ഡാനിയേൽ ജോണ് എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.
ഇടവക ജനങ്ങളോടെല്ലാമുള്ള നന്ദിയും സ്നേഹവും തങ്ങളുടെ മറുപടി പ്രസംഗത്തിൽ എ.ജി. ചെറിയാനും, ബോണി കെ. ഏബ്രഹാമും അറിയിക്കുകയുണ്ടായി. ബിജു സാമുവേൽ (ട്രഷറർ) നന്ദി പ്രകാശിപ്പിച്ചു. ഇടവക വികാരി റവ. ജോണ് മാത്യുവിന്റെ പ്രാർഥനയോടും ആശീർവാദത്തോടും കൂടി യാത്രയയപ്പു യോഗം പര്യവസാനിച്ചു.
രെജു ഡാനിയേൽ