പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായരും ഇതര പഞ്ചായത്തംഗങ്ങളും അജയന്റെ നാട്ടിലുള്ള ഭാവനത്തിലെത്തിയാണ് ഫലകം സമ്മാനിച്ചത്.
2003 മുതൽ അമേരിക്കയിൽ കുടുംബമായി താമസിച്ചു വരുന്ന അജയന് കിട്ടിയ ഈ ബഹുമതി പ്രവാസജീവിതത്തിൽ ഓർമിക്കുവാൻ കിട്ടിയ ഒരു അതുല്യ സമ്മാനമായി കരുതുന്നതായി അജയകുമർ പത്ര ലേഖകനോട് അഭിപ്രായപ്പെട്ടു. ഡാളസ് സൗഹൃദ വേദിയുടെ സെക്രട്ടറിയായി തുടരുന്ന ഇദ്ദേഹം ഡാളസിലെ കരോൾട്ടൻ സിറ്റിയിലാണ് താമസിക്കുന്നത്. ഭാര്യ: രേണു അജയ് രജിസ്റ്റേർഡ് നഴ്സായി സേവനം അനുഷ്ഠിക്കുന്നു. മക്കൾ ആര്യയും അഖിലനും കോളേജ് വിദ്യാർഥികളാണ്.
എബി മക്കപ്പുഴ