ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻ ഓഫ് നോർത്ത് അമേരിക്ക (FIACONA) ഒക്ടോ: 18 തിങ്കൾ (ഈസ്റ്റേണ്‍ സ്റ്റാൻഡേർഡ് സമയം ) രാത്രി 8ന് ദി റോൾ ഓഫ് ക്രിസ്ത്യൻസ് ഇൻ പൊളിറ്റിക്സ് ടുഡേ SptU"(The Role of christians in politics today)എന്ന വിഷയത്തെക്കുറിച്ച് വെബിനാർ സംഘടിപ്പിക്കുന്നു. മുഖ്യ പ്രഭാഷണം നടത്തുന്നത് ലൈറ്റ് മിനിസ്ട്രിസ് സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മോട്ടിവേഷണൽ സ്പീക്കറുമായ ഡോ. സോണി മാത്യു ആണ്.
സൂം പ്ലാറ്റ്ഫോമിലൂടെയുള്ള വെബിനാറിൽ പങ്കെടുക്കുന്നതിന് 837 1908 2441 എന്ന ഐഡി ഉപയോഗിക്കണമെന്ന് സംഘാടർ അഭ്യർഥിച്ചു. വെബിനാർ യുട്യൂബിലും, ഫേസ്ബുക്ക് ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും. എല്ലാവരുടേയും സഹകരണം സംഘാടകർ അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: www.fiacona.org കോശി ജോർജ് (ന്യൂയോർക്ക്) 718 314 8171.
പി.പി. ചെറിയാൻ
ഫിയക്കോന വെബിനാർ തിങ്കളാഴ്ച; മുഖ്യപ്രഭാഷണം ഡോ. സോണി മാത്യു
10:31 PM Oct 16, 2021 | Deepika.com