ജിദ്ദ: ജാമിഅ ജാലിയാത്തിൽ എല്ലാ ചൊവ്വാഴ്ചകളിലും ഇശാ നമസ്കാരാനന്തരം നടന്നു വന്നിരുന്ന ഖുർആൻ പഠന ക്ലാസ് കൊറോണ കാരണം ഓണ്‍ലൈനിലേക്ക് മാറിയിരുന്നു. സൗദിയിൽ കോവിഡ് കാരണമായുള്ള നിയന്ത്രണങ്ങൾക്ക് അയവു വന്നതിനാൽ സർക്കാർ പ്രഖാപിച്ച ഇളവുകളാണ് ഒന്നര വർഷത്തിനുശേഷം ഓഫ് ലൈൻ ക്ലാസുകൾ തുടങ്ങുന്നതിലേക്കെത്തിച്ചത്.
ജാലിയാത് മുദീർ ഷെയ്ഖ് ശാദി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഇസ്ലാമിക വിജ്ഞാനീയങ്ങളിൽ അവഗാഹം നേടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു. തവക്കൽനാ സ്റ്റാറ്റസ് ഇമ്മ്യൂണ്‍ ഉള്ളവർക്ക് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ക്ലാസിൽ പങ്കെടുക്കാമെന്ന് അദ്ദേഹം കൂട്ടിച്ചെർത്തു.
ജിദ്ദാ ഇന്ത്യൻ ഇസ്ലാഹീ സെന്റർ ആറുമാസക്കാലയളവിൽ നടത്തിയ കാന്പയിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരപരിപാടികളിലെ വിജയികൾക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു. മുതിർന്നവർക്കുള്ള പ്രസംഗ മത്സരത്തിൽ സലീം കൂട്ടിലങ്ങാടി, ആശിഖ് മഞ്ചേരി, ശിഹാബ് നാട്ടുകൽ എന്നിവരും കുട്ടികൾക്ക് നടത്തിയ പ്രസംഗമത്സരത്തിൽ ആസിം ആശിഖ് നദീം നൂരിഷാ, നാദിർ നൂരിഷാ എന്നിവരും യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങൾ പങ്കിട്ടു. ഗ്ലോബൽ ക്വിസ് മത്സരത്തിൽ ജിദ്ദയിൽ നിന്നും വിജയികളായ അബ്ബാസ് വീ ടീ, അംജദ് നിലന്പൂർ, നിസാർ പി.കെ, ആമിന വാളപ്ര, ഷാഹിദ റഷീദ എന്നിവരും സമ്മാനങ്ങൾ ഏറ്റുവാങ്ങി. നൗഫൽ കരുവാരക്കുണ്ട് അബ്ദുറഹ്മാൻ വളപുരം നഈം മോങ്ങം എന്നിവർ നേതൃത്വം നൽകി. നൂരിഷാ വള്ളിക്കുന്ന് നിയന്ത്രിച്ച പരിപാടിയിൽ ശിഹാബ് സലഫി സ്വാഗതവും അമീൻ പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: മുസ്തഫ കെ.ടി. പെരുവള്ളൂർ
ജാമിഅ ജാലിയാത്തിൽ ഓഫ് ലൈൻ ക്ലാസുകൾ പുനരാരംഭിച്ചു
10:25 PM Oct 16, 2021 | Deepika.com