ജിദ്ദ: ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ 2021-24 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷറഫിയയിൽ നടന്ന തെരഞ്ഞെടുപ്പ് കണ്വൻഷൻ സോഷ്യൽ ഫോറം സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് അഷ്റഫ് മൊറയൂർ ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ ജീവിതാന്തരീക്ഷം കലുഷിതമാക്കിക്കൊണ്ടിരിക്കാൻ ഭരണകൂടം തന്നെ അക്രമികളെ കയറൂരിവിട്ടിരിക്കുകയാണെന്നും ജനങ്ങളുടെ സ്വൈരജീവിതത്തിന് കാവൽ നിൽക്കേണ്ട നിയമപാലകർ അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന വിധമാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റിയിലേക്കുള്ള പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ് ജിദ്ദ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുൽ ഗനി മലപ്പുറം, ജനറൽ സെക്രട്ടറി ആലിക്കോയ ചാലിയം എന്നിവർ നിയന്ത്രിച്ചു.
ഭാരവാഹികളായി കോയിസ്സൻ ബീരാൻകുട്ടി (പ്രസിഡന്റ്), ഫൈസൽ മന്പാട് (ജനറൽ സെക്രട്ടറി), മുഹമ്മദ് കുട്ടി തിരുവേഗപ്പുറ, മുനീർ പി.എം. ഗുരുവായൂർ( വൈസ് പ്രസിഡന്റുമാർ), മുഹമ്മദ് മുഖ്താർ, റാഫി ചേളാരി (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു. ഹനീഫ കടുങ്ങല്ലൂർ, ഡോ. അസ്ലം കോട്ടക്കൽ, യാഹൂട്ടി തിരുവേഗപ്പുറ, സിദ്ദീഖ് എടക്കാട്, ഷരീഫ്കുഞ്ഞു കോട്ടയം, ജംഷീദ് ചുങ്കത്തറ, റഫീഖ് പഴമള്ളൂർ, ഷറഫുദ്ദീൻ പുത്തൂർപള്ളിക്കൽ എന്നിവരെ എക്സിക്യൂട്ടീവ് മെന്പർമാരായും തെരഞ്ഞടുത്തു.
മുസ്തഫ കെ.ടി. പെരുവള്ളൂർ
സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റിക്ക് പുതു നേതൃത്വം
09:35 PM Oct 15, 2021 | Deepika.com