കുവൈറ്റ്: കുവൈറ്റ് എറണാകുളം റസിഡന്റ്സ് അസോസിയേഷൻ (കേര), ഇന്ത്യൻ എംബസിയുമായി സഹകരിച്ചുകൊണ്ട് രക്തദാന ക്യാന്പ് സംഘടിപ്പിക്കുന്നു.
.
ഇന്ത്യൻ 75ാമത് സ്വതന്ത്രദിനം, ഇന്ത്യാ കുവൈറ്റ് നയതന്ത്രബന്ധത്തിന്റെ 60ാം വാർഷികം എന്നിവയോടനുബന്ധിച്ച് ഒക്ടോബർ 22 ഉച്ചക്ക് 1 മുതൽ ജാബ്രിയ ബ്ലഡ് ബാങ്കിലാണ് രക്തദാന ക്യാന്പ് . കേര പ്രസിഡന്റ് ബെന്നി കെ.ഒ, സെക്രട്ടറി രാജേഷ് മാത്യു , സെബാസ്റ്റ്യൻ പീറ്റർ, അനിൽ കുമാർ, ആൻസൻ, സംഗീത് എന്നിവരുടെ നേതൃത്വത്തിൽ ക്യാന്പിന് വേണ്ട ക്രമീകരണങ്ങൾ നടത്തിവരുന്നു. ക്യാന്പിൽ പങ്കെടുക്കുന്നവർക്ക് വാഹനസൗകര്യം ക്രമീകരിക്കുന്നതാണ് .
കൂടുതൽ വിവരങ്ങൾക്ക് 66564435, 90976848,
51383144, 66311229,66792964,97271683
സലിം കോട്ടയിൽ
രക്തദാന ക്യാന്പ് സംഘടിപ്പിക്കുന്നു
09:08 PM Oct 15, 2021 | Deepika.com