ഫിൽ മർഫിയുടെ തെരെഞ്ഞെടുപ്പ് ഫണ്ട് ശേഖരണം ഏകദേശം മൂന്ന് മില്യൺ ഡോളർ കഴിഞ്ഞു. അദ്ദേഹത്തിന്റെ ഫണ്ട് ശേഖരണ പരിപാടിയുടെ ഭാഗമാകാനും ഒരു ലക്ഷം ഡോളറോളം ശേഖരിക്കാനും കഴിഞ്ഞത് വലിയ ഒരു നേട്ടമായി കാണുന്നുവെന്ന് കെവിൻ ജോർജ്ജ് പറഞ്ഞു.
കെവിൻ ജോർജ് ന്യൂജഴ്സിയിലും ന്യൂയോർക്കിലുമായി പ്രാക്ടീസ് ചെയ്യുന്ന മലയാളി അഭിഭാഷകനാണ്. ഗാരി പാസ്റിച്ചയുടെ കൂടെയാണ് അദ്ദേഹം അഭിഭാഷകനായി ജോലി ചെയ്യുന്നത്. അദ്ദേഹം ഫിൽ മർഫിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ സജീവമായി രംഗത്തുണ്ട്.
-ടി. ഉണ്ണികൃഷ്ണൻ