കുവൈറ്റ് സിറ്റി : മാൻഹോൾ അപകടത്തിൽ കുവൈറ്റ് സ്വദേശിയായ യുവാവ് മരിച്ചു. 19 വയസുള്ള അലി അൽ ബലൂഷിയാണ് ഫഹാഹീൽ റോഡിൽ മാൻഹോൾ കവർ കാറിലിടച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ മരണപ്പെട്ടത്.
മാൻഹോളിന്റെ മെറ്റൽ കവർ കാറിന്റെ വിൻഡ്ഷീൽഡിൽ ഇടിക്കുകയും റോഡിലെ മറ്റൊരു വാഹനത്തിൽ ഇടിച്ച് യുവാവിന് മാരകമായ പരിക്കേൽക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്കൽ ജീവനക്കാരും സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
സലിം കോട്ടയിൽ
മാൻഹോൾ അപകടത്തിൽ കുവൈറ്റ് സ്വദേശി മരിച്ചു
12:17 AM Oct 13, 2021 | Deepika.com