അബുദാബി : സേവനത്തിന്റെ 25 വർഷങ്ങൾ ആഘോഷിക്കുന്ന അബുദാബി കേന്ദ്രമായ അഹല്യ എക്സ്ചേഞ്ച് ഒരുക്കുന്ന ശൈത്യകാല കാന്പയിന് ഒക്ടോബർ 15 ന് തുടക്കമാകുമെന്ന് എക്സ്ചേഞ്ച് അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
2022 ഫെബ്രുവരി 11 വരെ നീണ്ടു നിൽക്കുന്ന ക്യാന്പയിൻ ഉപഭോക്താക്കളുമായി ദൃഢമായ ബന്ധമാണ് ലക്ഷ്യമാക്കുന്നത്. ക്യാന്പയിൻ കാലയളവിൽ അഹല്യ എക്സ്ചേഞ്ച് വഴി ക്യാഷ് അയക്കുന്നവരിൽ നിന്നും തെരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്ക് മെഗാ ഡ്രോ സമ്മാനമായി 24 കാരറ്റിന്റെ ഒരു കിലോ സ്വർണവും മറ്റു ഭാഗ്യശാലികൾക്ക് 10 കാറുകളും സമ്മാനമായി ലഭിക്കും.
യുഎഇയിലെ ഏറ്റവും മികച്ച മണി എക്സ്ചേഞ്ചുകളിൽ ഒന്നാണ് അഹല്യ എക്സ്ചേഞ്ച്. 1996 ൽ പ്രവർത്തനം ആരംഭിച്ച അഹല്യ എക്സ്ചേഞ്ചിന് യുഎഇയിൽ നിലവിൽ 30 ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, യുഎഇ, ആഫ്രിക്ക, പാകിസ്ഥാൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്കിടയിൽ പ്രശസ്തമാണ് അഹല്യ എക്സ്ചേഞ്ച്. കഴിഞ്ഞ കാലങ്ങളിൽ അഹല്യ എക്സ്ചേഞ്ച് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയതായും ആവശ്യക്കാർക്കിടയിൽ കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ എനിയും വ്യാപിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. സന്തോഷ് നായർ ധസീനിയർ മാർക്കറ്റിംഗ് മാനേജർ, ഷാനിഷ് കൊല്ലാറ ഡെപ്യൂട്ടി ഓപ്പറേഷൻസ് മാനേജർ, മുഹമ്മദ് മർഗൂബ് ബാങ്കിംഗ് ഓപ്പറേഷൻസ് മാനേജർ, അതികുർ റഹ്മാൻ ഫിനാൻസ് മാനേജർ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
അനിൽ സി. ഇടിക്കുള
സമ്മാനപെരുമഴയുമായി അഹല്യ എക്സ്ചേഞ്ച് ശൈത്യകാല ക്യാന്പയിൻ
10:14 PM Oct 12, 2021 | Deepika.com