ഇന്ത്യയിലേക്കുള്ള വിനോദ സഞ്ചാര വിസകൾ ഈ മാസം 15 മുതൽ രണ്ടുഘട്ടങ്ങളിലായി ആരംഭിക്കുമെന്നും സഞ്ചാരികൾക്കായി ഇന്ത്യയിലേക്ക് ചാർട്ടർ ഫ്ളൈറ്റുകൾക്ക് അനുവാദം നൽകുമെന്നും സിബി ജോർജ് വ്യക്തമാക്കി. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന രംഗമാണ് ഇന്ത്യൻ വിനോദ സഞ്ചാരം. ഭാരതത്തിന്റെ വൈവിധ്യം നിറഞ്ഞ കാഴ്ചകൾ തന്നെയാണ് ഇവിടേക്ക് ഇത്രയധികം സഞ്ചാരികളെ ആകർഷിക്കുന്നത്.
ഏതു തരത്തിലുള്ള സഞ്ചാരികൾക്കും ആസ്വദിക്കുവാൻ പറ്റുന്ന തരത്തിലുള്ള കാഴ്ചകളും സ്ഥലങ്ങളും നമ്മുടെ നാട്ടിലുണ്ട്. യുനസ്കോയുടെ ലോക പൈതൃത പട്ടികയിൽ ഇന്ത്യയിൽ നിന്നു മാത്രം 38 പൈതൃക സ്മാരകങ്ങൾ ഇടം പിടിച്ചിട്ടുണ്ടെന്നും കോവിഡാനന്തര ഇന്ത്യയിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ സജീവമായതായും അദ്ദേഹം പറഞ്ഞു.
ജമ്മുകാശ്മീർ, ഹിമാചൽ, ഗോവ, കേരളം മുതലായ ഇന്ത്യയിലെ വിവിധ വിനോദ സഞ്ചാരം കേന്ദ്രങ്ങളുടെ വിഡിയോകളും ചടങ്ങിൽ പ്രദർശിപ്പിച്ചു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടു ക്യാന്പുകളും റോഡ് ട്രിപ്പുകളുമെല്ലാം മുൻകാലങ്ങളിലെന്ന പോലെ ഇന്ത്യയിൽ സജീവമാണ്. 2019 ൽ ഏകദേശം 18 ദശലക്ഷം അന്താരാഷ്ട്ര വിനോദ സഞ്ചാരികളും പ്രവാസി ഇന്ത്യക്കാരും ഇന്ത്യയിലെത്തി. അതിനുമുന്പ് 2018 ൽ ഏകദേശം 17 ദശലക്ഷം അന്താരാഷ്ട്ര യാത്രക്കാർ ഇന്ത്യയിൽ വന്നിറങ്ങിയത്.
സലിം കോട്ടയിൽ