ന്യൂയോർക്ക്: സേവനത്തിന്റെ പാതയിൽ മികവുതെളിയിച്ച ഡോ. ആനി പോളിനു ഹാനയുടെ (Haitian Nurses Aossciation of America) അഡ്വക്കേറ്റ് നഴ്സ് അവാർഡ്. സെപ്റ്റംബർ 24നു സഫേണിലെ ക്രൗണ്‍ പ്ലാസയിൽ നടന്ന ഗാലയിൽ നടന്ന ചടങ്ങിൽ വച്ചു അവാർഡ് നൽകി ആദരിച്ചു. ഹെയ്തി സമൂഹത്തോട് ഡോ. ആനിപോളിനുള്ള സ്നേഹവും സേവനവും മറക്കാനാകില്ലെന്ന് ഹാന പ്രസിഡന്റ് ക്രിസ്റ്റൽ അഗസ്റ്റിൻ പറഞ്ഞു.
കോവിഡ് സമയത്തു ചിയർ ടീം (CHEAR Team -Communtiy Health Education and Advocacy of Rockland) സമൂഹത്തിൽ ആരോഗ്യ പ്രശ്നങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ നൽകാനും അസുഖങ്ങളെ പ്രത്യേകിച്ചു കോവിഡിനെ എങ്ങനെ തരണം ചെയ്യാം എന്നുമുള്ള വിവിരങ്ങൾ നൽകാനായി വിവിധ സ്പെഷ്യാലിറ്റിയിലുള്ള പല ഭാഷകൾ സംസാരിക്കുന്ന മെഡിക്കൽ വിദഗ്ധരുടെയും, ഹേഷ്യൻ നഴ്സ് പ്രാക്റ്റീഷണേഴ്സടക്കമുള്ളവരെയും ഉൾപ്പെടുത്തി പ്രത്യേക മെഡിക്കൽ ടീം രൂപികരിച്ചു. ഹേഷ്യൻ റേഡിയോ ഷോയായ പാനിക് റേഡിയോ ഷോ വിവിധങ്ങളായ വിഷയങ്ങളെപ്പറ്റി ചർച്ചകൾ നടത്തുന്നതിനു നേതൃത്വം നൽകുകയും ചെയ്തു. ഈ വർഷം ഓഗസ്റ്റ് നാലിന് ഹെയ്തിയിൽ നടന്ന ഭൂമികുലുക്കം വളരെയേറെ നാശനഷ്ടം നടത്തി. അവരെ സഹായിക്കാനായി അവർക്കു ആവശ്യമുള്ള സാധനങ്ങൾ സമാഹരിച്ചു കൊടുക്കുകയുണ്ടായി.
2016 നിൽ ഹെയ്തിയിൽ അതീവനാശം വരുത്തിയ ഹരിക്കയിൻ മാത്യുവിനുശേഷം ഹാന നഴ്സിനോടൊപ്പം ഒരാഴ്ച്ച മെഡിക്കൽ മിഷനു ഹെയ്തിയിൽ സേവനം അനുഷ്ഠിച്ചു. ഹെവി ബ്ലീഡിംഗ് ആയിവന്ന ഒരു സ്ത്രീയുടെ ജീവൻ രക്ഷിച്ചത് ഡോ. ആനി പോളാണെന്ന് അന്ന് ഒപ്പമുണ്ടായിയുരുന്ന മിഷാൽ പാഴ്സണ്‍ ഇന്നലെയെന്ന പോലെ ഓർക്കുന്നു എന്നു നന്ദിയോടെ അനുസ്മരിച്ചു.
ന്യൂയോർക്ക് സ്റ്റേറ്റിലെ ആദ്യത്തെ ഇന്ത്യൻ വനിതാ ലെജിസ്ലേറ്ററും മൂന്നു വർഷത്തിലേറെയായി മജോറിട്ടി ലീഡറുമായി പ്രവർത്തിച്ചു ചരിത്രം കുറിച്ച ഡോ. ആനി പോളിന്റെ സേവന സന്നദ്ധതയും, ഉത്തമമായ പ്രവർത്തനങ്ങളും വിലയിരുത്തി പ്രവർത്തന മികവിനുള്ള അംഗീകാരമായി റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ വൈസ് ചെയർ പദവി കൂടി നൽകിയിരുന്നു.
ലെജിസ്ലേറ്ററെന്ന നിലയിൽ ഡോ. ആനി പോളിന്റെ കഴിഞ്ഞ ആറു വർഷത്തെ പ്രവർത്തനങ്ങൾ മുഖ്യധാരയിലും ഇന്ത്യൻ സമൂഹത്തിലും ഏറെ അഭിനന്ദനം നേടിയിരുന്നു. ഓഗസ്റ്റ് മാസം ഇന്ത്യൻ ഹെറിറ്റേജ് മാസമായി ന്യൂയോർക്ക് സ്റ്റേറ്റ് പ്രഖ്യാപിച്ചതിന്റെ പിന്നിൽ ആനി പോളാണ് മുൻകൈയടുത്ത് പ്രവർത്തിച്ചത്. സ്റ്റേറ്റ് അസംബ്ലിയും സെനറ്റും ഇന്ത്യൻ ഹെറിറ്റേജ് മാസം പ്രഖ്യാപിച്ചുള്ള പ്രമേയം പാസാക്കുകയും ഗവർണർ അത് ഒപ്പിട്ടു പ്രാബല്യത്തിൽ വരുത്തുകയും ചെയ്യുന്നത് ഇന്ത്യൻ സമൂഹത്തിനുള്ള അംഗീകാരവുമായി.
മൈനോറിറ്റി ആൻഡ് വിമണ്‍ ഓണ്‍ഡ് ബിസിനസ് എന്റർപ്രൈസസ് (MWBE) എന്ന സ്പെഷൽ കമ്മിറ്റി രൂപീകരിച്ചത് ആനി പോളിന്റെ നിർദേശപ്രകാരമായിരുന്നു.
ഇ സിഗരറ്റ് മറ്റു സിഗരറ്റുകളെപ്പോലെ ഹാനികരമാണെന്നും, സിഗരറ്റിന്റെ നിയമങ്ങളോടൊപ്പം ഇസിഗരറ്റിനേയും ഉൾക്കൊള്ളിക്കണമെന്നുള്ള റോക്ക് ലാൻഡ് കൗണ്ടിയിലെ ലോക്കൽ നിയമം കൊണ്ടുവന്നതിന്റെ പിന്നിലും ആനി പോളാണ് പ്രവർത്തിച്ചത്.
മൈനോറിറ്റി ആൻഡ് വിമണ്‍ ഓണ്‍ഡ് ബിസിനസ് എന്റർപ്രൈസസ് (MWBE) കമ്മിറ്റി ചെയർ, മൾട്ടി സർവീസ് കമ്മിറ്റി വൈസ് ചെയർ, പബ്ലിക് സേഫ്റ്റി കമ്മിറ്റി മെന്പർ, പ്ലാനിംഗ് ആൻഡ് പബ്ലിക് വർക്ക്സ് കമ്മിറ്റി മെന്പർ, സോളിഡ് വേസ്റ്റ് മാനേജ്മെന്റ് കമ്മിറ്റി കമ്മീഷണർ എന്നീ നിലകളിലും പ്രവർത്തിച്ചുവരുന്നു.
നഴ്സ് പ്രാക്റ്റീഷണർ സംഘടനയുടെ സാരഥികളിലൊരാൾ കൂടിയായ ഡോ. ആനി പോൾ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയിൽ നിന്നു മികച്ച നഴ്സിനുള്ള അവാർഡ് നേടിയിട്ടുണ്ട്.
സെബാസ്റ്റ്യൻ ആന്റണി
റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോളിന് അവാർഡ്
09:51 PM Oct 12, 2021 | Deepika.com