കുവൈറ്റ് സിറ്റി: കോവിഡിനുശേഷം കുവൈറ്റിൽ വിനോദപരിപാടികളും വാണിജ്യ പ്രദർശനങ്ങളും പുനരാരംഭിക്കുന്നു. ഇന്നലെ ചേർന്ന കുവൈറ്റ് മന്ത്രിസഭ യോഗത്തിലാണ് ഇതു സംബന്ധമായ തീരുമാനം കൈകൊണ്ടത്. ഇതോടെ ഒക്ടോബർ 17 ഞായറാഴ്ച മുതൽ തുറസായ സ്ഥലങ്ങളിൽ വാണിജ്യ പ്രദർശനങ്ങൾക്കും പരിപാടികൾക്കും അനുമതി ലഭിക്കും.
ആരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും പരിപാടികൾ സംഘടിപ്പിക്കുക. നീണ്ട കോവിഡ് നിയന്ത്രണങ്ങൾക്കുശേഷമാണ് രാജ്യം സാധാരണനിലയിലേക്ക് നീങ്ങുന്നത്.
സലിം കോട്ടയിൽ
കുവൈറ്റിൽ വാണിജ്യ പരിപാടികൾ പുനരാരംഭിക്കുന്നു
11:19 PM Oct 11, 2021 | Deepika.com