കുവൈറ്റ് സിറ്റി: ദീർഘകാല പ്രവാസ ജീവിത മവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് അബ്ബാസിയ യൂണിറ്റംഗവും കൊല്ലം പട്ടാഴി സ്വദേശിയും കെസിസി കന്പനി ടെക്നീഷ്യനുമായിരുന്ന വൈ. യോഹന്നാന് കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് യാത്രയയപ്പു നൽകി.
യൂണിറ്റ് കണ്‍വീനർ സജിമോന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി അലക്സ് മാതൃൂ. ട്രഷറർ തന്പി ലൂക്കോസ്, ആർട്ട്സ് സെക്രട്ടറി വർഗീസ് വൈദ്യൻ എന്നിവർ ആശംസകളർപ്പിച്ചു. ജോ. കണ്‍വീനർ ഷാജി ആയൂർ സ്വാഗതവും, ജോയ് തോമസ് നന്ദിയും പറഞ്ഞു. യോഹന്നാൻ മറുപടി പ്രസംഗം നടത്തി. സലിം രാജും അലക്സ് മാത്യുവും ഉപഹാരം കൈമാറി.
സലിം കോട്ടയിൽ
യാത്രയപ്പു നൽകി
11:18 PM Oct 11, 2021 | Deepika.com