റിയാദ്: മലയാള സിനിമയിലെ അതുല്യപ്രതിഭ നെടുമുടി വേണുവിന്റെ വിയോഗത്തിൽ നവോദയ റിയാദ് അനുശോചനം രേഖപ്പെടുത്തുന്നു. അഭിനയതികവിന്റെ പേരായിരുന്നു നെടുമുടി വേണു. കഥാപാത്ര വേഷപ്പകർച്ചയിലൂടെ കാഴ്ചക്കാരനെ വിസ്മയിപ്പിച്ച പ്രതിഭയാണ് വിട വാങ്ങിയത്. മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച നടന്മാരിലൊരാളായിരുന്നു അദ്ദേഹം.
നായക, ഉപനായക വേഷങ്ങൾ ചെയ്തിരുന്ന ചെറുപ്പകാലത്തുതന്നെ വൃദ്ധവേഷങ്ങൾ ചെയ്തും കാണികളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് അദ്ദേഹം. മലയാള സിനിമക്ക് പുറമെ തമിഴിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. അഭിനയത്തിന് പുറമെ, കഥയെഴുതിയും സംവിധാനം ചെയ്തും പാട്ടുകൾ പാടിയും ഒക്കെ സിനിമയുടെ എല്ലാ മേഖലകളിലും കയ്യൊപ്പു ചാർത്തിയ അദ്ദേഹത്തിന്റെ അഭിനയ ജീവിതം കഴിഞ്ഞ നാലു പതിറ്റാണ്ടിന്റെ മലയാള സിനിമാ ചരിത്രം കൂടിയാണ്. ഒരുപിടി അനശ്വര കഥാപാത്രങ്ങൾ തെന്നിന്ത്യൻ സിനിമക്ക് സമ്മാനിച്ച മഹാനടനെ വിസ്മയത്തിന്റെ നവോദയയുടെ പ്രണാമം.
കുമിൾ സുധീർ
നടനവിസ്മയത്തിന്റെ വിയോഗത്തിൽ നവോദയ റിയാദിന്റെ പ്രണാമം
11:13 PM Oct 11, 2021 | Deepika.com