കുവൈറ്റ് സിറ്റി : കുവൈറ്റിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. തിരുവനന്തപുരം ആറ്റിങ്ങൾ സ്വദേശി മലവില പൊയ്ക പുത്തൻ വീട്ടിൽ ഫാറൂഖ്സുധീർ (44 ) ആണ് കുവൈറ്റിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ദീർഘകാലമായി കുവൈറ്റിൽ ഡ്രൈവറായി തൊഴിൽ ചെയ്തുവരികയായിരുന്നു. ഭാര്യയും മകനും നാട്ടിലാണ്. ഭൗതികശരീരംനാട്ടിലെത്തിയ്ക്കുവാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു.
സലിം കോട്ടയിൽ
മലയാളിയെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി
09:50 PM Oct 10, 2021 | Deepika.com