കോ​ണ്‍​സു​ലേ​റ്റി​ലെ ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷം ഐ​ഒ​സി-​യു​എ​സ്എ കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ സാ​ന്നി​ധ്യം ശ്ര​ദ്ധേ​യ​മാ​യി

09:41 PM Oct 10, 2021 | Deepika.com
ന്യൂ​യോ​ർ​ക്ക്: ന്യൂ​ജേ​ഴ്സി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഗാ​ന്ധി​യ​ൻ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന്യൂ​യോ​ർ​ക്ക് കോ​ണ്‍​സു​ലേ​റ്റി​ൽ ന​ട​ത്തി​യ ഗാ​ന്ധി ജ​യ​ന്തി​ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ഐ.​ഒ.​സി.-​യു.​എ​സ്.​എ കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. ഗാ​ന്ധി​യ​ൻ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഗാ​ന്ധി ജ​യ​ന്തി ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന്യൂ​യോ​ർ​ക്കി​ലെ ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റാ​ണ് ക്ര​മീ​ക​രി​ച്ച​ത്.

ഗാ​ന്ധി​യ​ൻ സൊ​സൈ​റ്റി ഡ​യ​റ​ക്ട​റും ഐ.​ഒ. സി - ​യു.​എ​സ്.​എ ജ​ന​റ​ൽ സെ​ക്രെ​ട്ട​റി​യു​മാ​യ രാ​ജേ​ന്ദ്ര​ൻ പി​ച്ച​പ്പി​ള്ളി​യും ഗാ​ന്ധി​യ​ൻ സൊ​സൈ​റ്റി പ്ര​സി​ഡ​ണ്ട് ബൂ​ട്ടാ​ല​യു​മാ​ണ് ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.


ഐ​ഒ​സി കേ​ര​ള ചാ​പ്റ്റ​റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് പ്ര​സി​ഡ​ന്‍റ് ലീ​ല മാ​രേ​ട്ട്, നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ന്യൂ​യോ​ർ​ക്കി​ലെ ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലാ​ർ ര​ണ്‍​ധീ​ർ ജ​യ്സ്വാ​ൾ, ഡെ​പ്യു​ട്ടി കോ​ണ്‍​സു​ലാ​ർ ജ​ന​റ​ൽ വ​രു​ണ്‍ ജെ​ഫ് എ​ന്നി​വ​രു​ടെ സ​ജീ​വ സാ​ന്നി​ധ്യം ച​ട​ങ്ങി​ൽ ഉ​ട​നീ​ളം ഉ​ണ്ടാ​യി​രു​ന്നു. ന്യൂ​ജേ​ഴ്സി മു​ൻ അ​സം​ബ്ലി മാ​ൻ ഉ​പേ​ന്ദ്ര ചി​വ​ക്കു​ള​യും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

ഗാ​ന്ധി​ജി​യു​ടെ ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​ള്ള ഹൃ​സ്വ​മാ​യ വീ​ഡി​യോ ചി​ത്രീ​ക​ര​ണ​വും ച​ട​ങ്ങി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. ഗാ​ന്ധി​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ഗാ​ന്ധി​യ​ൻ സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ൾ നി​ര​വ​ധി ദേ​ശ​ഭ​ക്തി ഗാ​ന​ങ്ങ​ളും ച​ട​ങ്ങി​ൽ ആ​ല​പി​ച്ചു.

ത​ട​ത്തി​ൽ ഫ്രാ​ൻ​സി​സ്