ന്യൂയോർക്ക്: ക്നാനായ കാത്തലിക് റീജിയണിലെ ന്യൂയോർക്ക് ഫൊറോനയിൽപ്പെട്ട മൂന്ന് ഇടവകയിലെയും യുവജന മിനിസ്ട്രികളുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ബെയർ മൗണ്ട് ഹൈക്കിംങ്ങ് (കാൽനടയാത്ര) പരിപാടി ഒരു പുത്തൻ ഉണർവായി മാറി. രാവിലെ 10ന് റോക്ലാൻഡ് ഇടവക ഗ്രോട്ടോയിൽ നിന്ന് പ്രാർഥനയോടെ ആരംഭിച്ച ഹൈക്കിംഗ് ഫാ. ബിബി തറയിൽ, ഫാ. ബിൻസ് ചേത്തലിൽ എന്നിവർ ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു.
തുടർന്ന് ബെയർ മൗണ്ടിൽ എത്തി 11 ന് ഹൈക്കിംഗ് സാബൂ തടിപ്പുഴയുടെ നേതൃത്വത്തിൽ ആരംഭിച്ചു. നൂറോളംപേർ പങ്കെടുത്ത ഹൈക്കിംങ്ങ് ഒരു നവ്യാനുഭവമായി ഏവർക്കും മാറി.
സിജോയ് പറപ്പള്ളിൽ
ന്യൂയോർക്ക് ഫൊറോന യുവജന മിനിസ്ട്രിയുടെ കാൽനടയാത്ര പുത്തൻ ഉണർവായി
09:37 PM Oct 10, 2021 | Deepika.com