ഒക്ടോബർ 12 വരെ നീളുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന കാന്പയിൻ രാജ്യത്തെ എല്ലാ ഒൗട്ട്ലെറ്റുകളിലും ഒക്ടോബർ 6 മുതൽ ലഭ്യമാണ്. ഉപഭോക്താക്കൾക്കായി ഹൈപ്പർമാർക്കറ്റിലെ ഫുഡ് സാന്പിൾ കൗണ്ടറുകളിൽ പലതരം ഭക്ഷ്യ ഉൽപന്നങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ വിഭവങ്ങളും പലഹാരങ്ങളും വിൽക്കുന്ന കൗണ്ടറുകളിൽ നിന്നും രാജ്യത്തെ പാചകരീതികളുടെ രുചിയും സ്വാദും നേടാനും കഴിയും.
ആഘോഷത്തോട് അനുബന്ധിച്ച് കേപ്ഹർബ് & സ്പൈസ്, കാരാര, ഈസി ഫ്രീസി, ഫ്രഷ്പാക്, ഗുഡ് ഹോപ്, ഹാർഡ്വുഡ്, ഹാർട്ട്ലാൻഡ്, ഹണിഫീൽഡ്, ഹൗസ് ഓഫ് കോഫി, റോസ്റ്ററി, ജംഗിൾ, കൂ, മണ്ടേല ടീ, മോണ്ടാഗു, നികോലെറ്റ, ഓണ്‍ ദ ഗോ, ഓർഗാനിക്, റൂയ്ബോസ്, പോപ്കോണ്‍ ഡിലൈറ്റ്, പുര, റോബർട്ട്സണ്സ്, റോയൽ ബിൽടോംഗ്, റുഗാനി, വൈറ്റൽ, വെസ്റ്റ്ഫാലിയ, വില്ലോ ക്രീക്ക്, യം യം തുടങ്ങിയ ദക്ഷിണാഫ്രിക്കൻ ബ്രാൻഡകളുടെ പ്രദർശനവും വിൽപനയും സംഘടിപ്പിച്ചിട്ടുണ്ട്.
കോവിഡ് മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി എല്ലാ ആരോഗ്യ, സുരക്ഷാ ചട്ടങ്ങളും പാലിച്ച് കൊണ്ടാണ് പ്രദർശനം നടത്തുന്നത്. കാന്പയിന്റെ ഭാഗമായി രാജ്യത്തെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ദക്ഷിണാഫ്രിക്കയുടെ പരന്പരാഗത സ്മാരകങ്ങളുടെയും ടൂറിസം സൈറ്റുകളുടെയും വലിയ കട്ടൗട്ടുകളും ദക്ഷിണാഫ്രിക്കയിലെ കാഴ്ചകളും രാജ്യത്തെ വിനോദസഞ്ചാര ആകർഷണങ്ങളുടെ വൈവിധ്യത്തെ വിളിച്ചോതുന്ന വിഡിയോകളും പ്രദർശിപ്പിക്കുന്നുണ്ട്. കൂടുതൽ ദക്ഷിണാഫ്രിക്കൻ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാൻ പദ്ധതിയുണ്ടെന്ന് ലുലു മാനേജ്മെന്റ് അറിയിച്ചു.
സലിം കോട്ടയിൽ