ബർഗൻഫീൽഡ്, ന്യൂജേഴ്സി: നോർത്ത് ന്യൂജേഴ്സിയിലെ മലയാളി ക്രിസ്ത്യാനികളുടെ ആദ്യകാല എക്യുമെനിക്കൽ കൂട്ടായ്മയായ ബർഗൻ കൗണ്ടി മലയാളി ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മുപ്പതിൽപരം വർഷങ്ങളായി നടത്തിവരുന്ന കണ്‍വൻഷനും ഗാനശുശ്രൂഷയും ഒക്ടോബർ 22, 23 (വെള്ളി, ശനി) ദിവസങ്ങളിൽ വൈകുന്നേരം 7 മുതൽ 8.30 വരെ നടത്തപ്പെടും.
ഫോർട്ട് കൊച്ചി ലിറ്റിൽ ഫ്ളവർ ഇടവക വികാരിയായി സേവനമനുഷ്ഠിക്കുന്ന അനുഗ്രഹീത സുവിശേഷ പ്രാസംഗികൻ റവ. ഫാ. ജേക്കബ് മഞ്ഞളിയാണ് വചനശുശ്രൂഷ നിർവഹിക്കുന്നത്. സൂം വഴിയാണ് ഇത്തവണയും കണ്വൻഷൻ ക്രമീകരിച്ചിരിക്കുന്നത്.
സഭാ വ്യത്യാസമില്ലാതെ പ്രവർത്തിച്ചുവരുന്ന ക്രിസ്തീയ കൂട്ടായ്മയായ ബർഗൻ കൗണ്ടി മലയാളി ക്രിസ്ത്യൻ ഫെലോഷിപ്പ് ഒരുക്കുന്ന സുവിശേഷ യോഗത്തിൽ പങ്കെടുത്ത് ആത്മീയ നവീകരണം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും സാദരം ക്ഷണിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.
Zoom link:: https://us05web.zoom.us/j/81057343739?pwd=UmtuaFh3M0F0V2Y3a1lUaVdBeVEyUT09
Meeting ID:81057343739
Or Dial 712 775 7031
Meeting ID: 384 474 998
കൂടുതൽ വിവരങ്ങൾക്ക്:
രാജൻ മാത്യ മോഡയിൽ, പ്രസിഡൻറ് (201) 6747492 സെബാസ്റ്റ്യൻ വി. ജോസഫ്, വൈസ് പ്രസിഡൻറ് (201) 5999228 സുജിത് ഏബ്രഹാം, സെക്രട്ടറി (201) 4964638
സൂസൻ മാത്യു, ട്രഷറർ (201) 2078942 മോൻസി സ്കറിയ, അസി.. സെക്രട്ടറി/ ട്രഷറർ (201) 2946842 റെജി ജോസഫ്, കണ്‍വീനർ (201)6473836
വർഗീസ് പ്ലാമൂട്ടിൽ
ബർഗൻ കൗണ്ടി മലയാളി ക്രിസ്ത്യൻ ഫെലോഷിപ്പ് സുവിശേഷയോഗം ഒക്ടോ: 22,23 തീയതികളിൽ
04:56 PM Oct 09, 2021 | Deepika.com