വാഷിംഗ്ടൺ: അഞ്ചു മുതൽ പതിനൊന്ന് വരെ പ്രായമുള്ളവർക്ക് കോവിഡ് വാക്സിൻ നൽകാൻ ഫൈസർ/ബയോൺടെക് യുഎസ് റെഗുലേറ്ററി അധികൃതരുടെ അനുമതി തേടി.
അനുമതി ലഭിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ വാക്സിൻ വിതരണം ആരംഭിക്കുമെന്ന് ഫൈസർ അറിയിച്ചു. 5-11 വരെ പ്രായമുള്ള 2,268 പേരിൽ നടത്തിയ പരീക്ഷണത്തിന്റെ വിവരങ്ങളുമായാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ ഫൈസർ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. കുട്ടികളിൽ ഗുരുതര പാർശ്വഫലമില്ലെന്നാണ് ഫൈസറിന്റെ വാദം.
അഞ്ചു മുതൽ 11 വരെ വയസുള്ളവർക്ക് കോവിഡ് വാക്സിൻ; യുഎസിൽ ഫൈസർ അനുമതി തേടി
01:45 AM Oct 08, 2021 | Deepika.com