കുവൈറ്റ്: കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) അബാസിയ സോണൽ ഓണാഘോഷം സംഘടിപ്പിച്ചു. ഈ ഓണം പാട്ടിലൂടെ എന്ന ഓണാഘോഷം ഫോക്ക് പേജിലൂടെ വേർച്വൽ ആയാണ് സംഘടിപ്പിച്ചത്.
അബാസിയ സോണൽ ചുമതലയുള്ള വൈസ് പ്രസിഡന്റ് ബിജു എൻ.കെ അധ്യക്ഷനായ സാംസ്കാരിക സമ്മേളനം ഫോക്ക് പ്രസിഡന്റ് സലീം എം.എൻ. ഉദ്ഘാടനം ചെയ്തു. പ്രശസ്ത പിന്നണി ഗായിക സിന്ധു രമേശ് മുഖ്യാതിഥിയായിരുന്നു. രാഹുൽ ഗൗതമൻ(ആക്ടിംഗ് ജനറൽ സെക്രട്ടറി ), മഹേഷ് കുമാർ(ട്രഷറർ), രമ സുധീർ(വനിതാവേദി ചെയർപേഴ്സൻ), കെ ഈ രമേശ് (ഉപദേശകസമിതി അംഗം), സഞ്ജയ് ജിതേഷ് (ബാലവേദി കണ്‍വീനർ )എന്നിവർ ആശംസകൾ നേർന്നു കേന്ദ്രകമ്മിറ്റി അംഗം ഹരീന്ദ്രൻ കുപ്ളേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രോഗ്രാം കോർഡിനേറ്റർ രജിത്ത് കെസി നന്ദിയും പറഞ്ഞു.
ഫോക്ക് കലാകാരൻമാരുടെ ഗാനമേള, വനിതാവേദി അംഗങ്ങളുടെ തിരുവാതിര വിവിധ വാദ്യോപകരണങ്ങളുടെ പരിപാടികൾ എന്നിവ ഓണാഘോഷത്തിന് മിഴിവേകി ഫോക്ക് ബാലവേദി അംഗം അനുഷിക വിനോദ് അവതാരികയായിരുന്നു.
സലിം കോട്ടയിൽ
ഫോക്ക് അബാസിയ സോണൽ ഓണാഘോഷം സംഘടിപ്പിച്ചു
11:19 PM Oct 07, 2021 | Deepika.com