ദോഹ: പൂർവവിദ്യാർഥികൾക്കായി ആറുമാസം നീണ്ടുനിൽക്കുന്ന കായിക മൽസരങ്ങളുമായി ഖത്തറിലെ ഏറ്റവും വലിയ ഇന്ത്യൻ സ്കൂളായ എംഇഎസ് ഇന്ത്യൻ സ്കൂൾ അലൂംനി.
ഒക്ടോബർ 8ന് ആരംഭിക്കുന്ന സിറ്റി എക്സ്ചേഞ്ച് ഫുട്ബോൾ ടൂർണമെന്റോടെയാണ് പരിപാടികൾ ആരംഭിക്കുകയെന്ന് അലുംനി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 16 ടീമുകൾ മാറ്റുരക്കുന്ന സെവൻസ് ഫുട്ബോൾ മൽസരം 5 ആഴ്ച നീണ്ടുനിൽക്കും. നവംബർ 5 നായിരിക്കും കാൽപന്തുകളിയുടെ കലാശക്കൊട്ട്.
നവംബർ അവസാനം നടക്കുന്ന ക്രിക്കറ്റ് മൽസരം, ഫെബ്രവരിയിൽ നടക്കുന്ന വോളിബോൾ, ത്രോ ബോൾ, ഏപ്രിലിൽ നടക്കാനിരിക്കുന്ന ഇ സ്പോർട്സ്, ബാറ്റ് മിന്റണ്‍ എന്നിവയാണ് ആസൂത്രണം ചെയ്ത പ്രധാന കായിക പരിപാടികൾ.
എംഇഎസ് ഇന്ത്യൻ സ്കൂളിൽ നടന്ന വാർത്താസമ്മേളനത്തിൽ അലൂംനി പ്രസിഡന്റ്് ഷഹീൻ മുഹമ്മദ് ഷാഫി, ടൂർണമെന്റ് ചീഫ് നിഹാദ് അലി, വൈസ് പ്രസിഡന്റ് ഫാസിൽ ഹമീദ്, ടൂർണമെന്റ്് ടൈറ്റിൽ സ്പോണ്‍സറായ സിറ്റി എക്സ്ചേഞ്ച് ഓപറേഷൻ മാനേജർ ഷാനിബ് ശംസുദ്ധീൻ, മറ്റു പ്രായോജകരായ തലബാത് ഖത്തർ മാനേജിംഗ് ഡയറക്ടർ ഫ്രാൻസിസ്കോ മിഗുൽ ഡിസൂസ, സാവോയ് ഇൻഷ്യൂറൻസ് സിഇഒ ജെറി ബഷീർ, തെലങ്കാന ഫുഡ്സ് മാനേജിംഗ് ഡയറക്ടർ പ്രവീണ്‍ ബുയാനി എന്നിവർ പങ്കെടുത്തു.
അഫ്സൽ കിലയിൽ
പൂർവ വിദ്യാർഥികൾക്കായി ആറുമാസത്തെ കായിക മൽസരങ്ങളുമായി എംഇഎസ് അലൂംനി
11:06 PM Oct 07, 2021 | Deepika.com