ദുബായ്: പന്തളം എൻഎസ്എസ് പോളിടെക്നിക് കോളേജിന്റെ ഗ്ലോബൽ അലുംനിയായ പാം ഇന്റർനാഷണലിന്റെ ഓണാഘോഷം "നീരദ ശ്യാമളം' എന്ന പേരിൽ ഒക്ടോബർ 8ന് അജ്മാനിലുള്ള ക്രൗണ്‍ പാലസ് ഹോട്ടലിൽ രാവിലെ 11 മുതൽ വൈകിട്ട് 5 വരെ സമുചിതമായ രീതിയിൽ കൊണ്ടാടുന്നു. പാം പ്രസിഡന്റ് ഉണ്ണികൃഷ്ണ പിള്ള അധ്യക്ഷ പദവി വഹിക്കുന്ന പ്രസ്തുത ചടങ്ങിൽ മലയാള മനോരമ ദുബായ് ബ്യുറോ ചീഫ് രാജു മാത്യു മുഖ്യാതിഥി ആയിരിക്കും.
"നീരദ ശ്യാമളം’ എന്ന പ്രസ്തുത പരിപാടിയിൽ വ്യത്യസ്തമായ പല കലാവിഭവങ്ങളും ഒരുക്കിയിരിക്കുന്നു. യുഎഇയിലെ പ്രമുഖ ചാനലായ യുബിഎൽ ടിവിയുടെ ലൈവ് പ്രോഗ്രാമായ "D -Tunes" മ്യൂസിക്കൽ ഇവൻറ് ഈ പരിപാടിയിലെ ഒരു പ്രധാന ഇനമാണ്. കോവിഡ് വാരിയയേഴ്സിനുള്ള കർമ്മസേവ അവാർഡുകളുടെ വിതരണം, അക്കാഡമിക് നേട്ടങ്ങൾ കൈവരിച്ച പാം കുടുംബാംഗങ്ങളെ ആദരിക്കൽ, ആതുര ശ്രുശൂഷ രംഗത്തു നിസ്വാർഥ സേവനം അനുഷ്ഠിക്കുന്ന പാം കുടുംബാംഗങ്ങൾക്കു "സല്യൂട്ട് ദി ഏഞ്ചൽസ്' എന്നീ പരിപാടികൾക്കൊപ്പം വിഭവ സമൃദ്ധമായ ഓണ സദ്യ, "വാക്കരങ്ങ് ' എന്ന ഗാനസമസ്യ എന്നിവ ഉൾപ്പെടുത്തി വളരെ സവിശേഷമായ പരിപാടികളാൽ സമൃദ്ധമായിരിക്കും.
പാം രക്ഷാധികാരി സി.എസ്. മോഹൻ, ജനറൽ സെക്രട്ടറി ജിഷ്ണു ഗോപാൽ, ട്രഷറർ വേണുഗോപാൽ എന്നിവർ കൂടി പങ്കെടുക്കുന്ന ഈ പരിപാടിയുടെ കണ്‍വീനർമാർ സീനിലും അനിലുമാണ് .
പാം കുടുംബാംഗങ്ങളുടെ ഒത്തൊരുമയോടെയുള്ള കൂട്ടായ്മ അവതരിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഒരു വന്പിച്ച വിജയമാക്കുവാൻ എല്ലാവരുടെയും സഹകരണം സംഘാടകർ പ്രതീക്ഷിക്കുന്നു.
പാം ഇന്റർനാഷണലിന്റെ ഓണാഘോഷം വെള്ളിയാഴ്ച മുതൽ
11:04 PM Oct 07, 2021 | Deepika.com