ഷിക്കാഗോ: നവംബർ 11 മുതൽ 14 വരെ ഷിക്കാഗോയിൽ നടത്തപെടുന്ന ഇന്ത്യാ പ്രസ്ക്ലബ്് ഓഫ് നോർത്ത് അമേരിക്കയുടെ മീഡിയ കോണ്‍ഫറൻസിന് പിന്തുണയുമായി നിരവധി പേര് സിൽവർ സ്പോണ്‍സേഴ്സായി രംഗത്ത്. അമേരിക്കൻ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ അറിയപ്പെടുന്നവരും അമേരിക്കൻ മലയാള മാധ്യമ സമൂഹത്തിനെ പിന്തുണക്കുന്നവരുമായ ഐപിസിഎൻഎയുടെ സുഹൃത്തുക്കളാണ് സിൽവർ സ്പോണ്‍സേഴ്സ് ആയി കടന്നുവന്നിരിക്കുന്നവരിൽ ഭൂരിഭാഗവും.
കോവിഡ് മഹാമാരിക്കുശേഷം ഒരിക്കൽ കൂടി സംഘടനാ -മത-സാമൂദായിക - രാഷ്ട്രീയ വേർതിരിവുകളില്ലാതെ ഒരുമിച്ചുകൂടുവാനുള്ള ഒരു അവസരം എന്ന നിലക്കും, അമേരിക്കൻ മലയാളികളെ സന്ദർശിക്കുവാനായി കേരളത്തിലെ രാഷ്ട്രമായ - മാധ്യമ രംഗത്തുനിന്നുള്ള നിരവധി വിശിഷ്ട വ്യക്തികൾ എത്തുന്ന സുപ്രധാന പരിപാടി എന്ന നിലക്കും ഈ മീഡിയ കോണ്‍ഫറൻസിന്റെ പ്രാധാന്യം ഉൾകൊണ്ടുകൊണ്ടാണ് പിന്തുണയുമായി എത്തിയിരിക്കുന്നതെന്ന് സ്പോണ്‍സേഴ്സായി കടന്നുവന്നിരിക്കുന്ന പലരും അഭിപ്രായപ്പെട്ടു.
നവംബർ 11 മുതൽ 14 വരെ ഗ്ലെൻവ്യൂ റിനയസൻസ് മാരിയറ്റ് സ്യൂട്ട്സിൽ വച്ചു നടത്തപെടുന്ന മീഡിയ കോണ്‍ഫറൻസിന്റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. രണ്ടു സംസ്ഥാന മന്ത്രിമാരും പ്രതിപക്ഷ നേതാവും മൂന്ന് എംഎൽഎമാരുമടക്കം പങ്കെടുക്കുന്ന ഈ മീഡിയ കോണ്‍ഫറൻസ് അതിഥി സൽക്കാരത്തിന് പേര് കേട്ട ഷിക്കാഗോ മലയാളി സമൂഹത്തെ സംബന്ധിച്ചിടത്തോളം ചരിത്രപരമാകും എന്നാണ് പ്രതീക്ഷ. ഈ മാധ്യമ മാമാങ്കം ഒരു വൻ വിജയമാക്കി തീർക്കുവാൻ വേണ്ടി ഐപിസിഎൻഎനാഷണൽ എക്സിക്യൂട്ടീവിന്റെയും ഐപിസിഎൻഎ ഷിക്കാഗോ ചാപ്റ്ററിന്റെയും നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു. വരുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
ബിജു കിഴക്കേക്കുറ്റ് ( 17732559777), സുനിൽ ട്രൈസ്റ്റാർ (19176621122),
ജീമോൻ ജോർജ് (12679704267)
അനിൽ മറ്റത്തികുന്നേൽ
ഐപിസിഎൻഎ മീഡിയ കോണ്‍ഫറൻസിന് ശക്തമായ പിന്തുണയുമായി സിൽവർ സ്പോണ്‍സേഴ്സ്
10:55 PM Oct 07, 2021 | Deepika.com