കുവൈറ്റ് സിറ്റി: കുവൈറ്റ് മലയാളികളിലെ കാർഷിക അഭിരുചി പ്രോത്സാഹിപ്പിക്കുക, കാർഷിക സംസ്കാരം നിലനിർത്തുക എന്നീ ലക്ഷ്യങ്ങളോടെ കല കുവൈറ്റിന്റെ നേതൃത്വത്തിൽ ന്ധഎന്റെ കൃഷിന്ധ കാർഷിക മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 16ന് വിത്ത് വിതരണം നടത്താനും ഒക്ടോബർ 16നു മത്സരം ആരംഭിച്ച് മാർച്ച് അവസാനവാരം അവസാനിക്കുന്ന രീതിയിലാണ് എന്റെ കൃഷിയുടെ മത്സരക്രമം ഒരുക്കിയിരിക്കുന്നത്.
ഫ്ളാറ്റുകളിലെ ബാൽക്കണികളിലും, ടെറസുകളിലും കാർഷിക വിളകൾ കൃഷി ചെയ്യാൻ താൽപര്യമുള്ള ആർക്കും മത്സരത്തിൽ പങ്കാളികളാകാം. കല കുവൈറ്റിന്റെ യൂണിറ്റുകളുമായി ബന്ധപ്പെട്ടു സൗജന്യമായി ആർക്കും ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. കുവൈറ്റിലെ കാർഷിക രംഗത്തെ വിദഗ്ദ്ധർ അടങ്ങുന്ന സമിതി 2022 മാർച്ച് ആദ്യവാരം മുതൽ മാർച്ച് 15 വരെ ഓരോ കർഷകസുഹൃത്തുക്കളെയും നേരിൽക്കണ്ട് കാർഷിക വിളകൾ വിലയിരുത്തുകയും വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്യും. കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ ഉപയോഗം, കൃഷി ചെയ്യുന്ന ഇനങ്ങളുടെ വൈവിദ്ധ്യം, കാർഷിക ഇനങ്ങൾ ഒരുക്കിയിരിക്കുന്ന രീതി, അനുവർത്തിക്കുന്ന കൃഷി രീതികൾ, ദൈനംദിന പരിപാലനത്തിനെടുക്കുന്ന സമയം, കുടുംബാംഗങ്ങളുടെ പങ്കാളിത്തം, ദൈനംദിന പരിചരണത്തിലും കൃഷി രീതികൾ സ്വായത്തമാക്കുന്നതിലുമുള്ള കുട്ടികളുടെ പങ്കാളിത്തം എന്നിവ നോക്കിയാണ് വിജയികളെ തീരുമാനിക്കുക.
കൂടുതൽ വിവരങ്ങൾക്കും, രജിസ്ട്രേഷനും 6705 9835,
9796 1678.
അബാസിയ - 6705 8407
സാൽമിയ - 9004 9927
അബുഹലീഫ - 6939 3227
ഫഹാഹീൽ - 6047 7624
എന്നീ നന്പറുകളിലോ kala.entekrishi@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. www.kalakuwait.com എന്ന വെബ്സൈറ്റിലും രജിസ്ട്രേഷനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. രജിസ്ട്രേഷനുള്ള അവസാന തീയതി ഒക്ടോബർ 15.
സലിം കോട്ടയിൽ
കല കുവൈറ്റ് "എന്റെ കൃഷി' കാർഷിക മത്സരം സംഘടിപ്പിക്കുന്നു
10:53 PM Oct 06, 2021 | Deepika.com