പൊ​ന്നാ​നി ക​ൾ​ച്ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ ദ്വൈ​മാ​സ ക്യാ​ന്പ​യി​ൻ ജി​സി​സി ത​ല ഉ​ദ്ഘാ​ട​നം

10:42 PM Oct 06, 2021 | Deepika.com
ദു​ബാ​യ്: നാ​ട്ടി​ലും മ​റു​നാ​ട്ടി​ലു​മു​ള​ള പൊ​ന്നാ​നി താ​ലൂ​ക്ക് നി​വാ​സി​ക​ളു​ടെ ആ​ഗോ​ള സം​ഘ​ട​ന പൊ​ന്നാ​നി ക​ൾ​ച്ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ ന്ധ​സ​മ​ഗ്ര മാ​റ്റ​ത്തി​ന് ജ​ന​കീ​യ മു​ന്നേ​റ്റം​ന്ധ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ 2020 -25 വ​ർ​ഷ​ത്തേ​ക്കു​ള​ള അം​ഗ​ത്വ ദ്വൈ​മാ​സ ക്യാ​ന്പ​യി​ൻ ജി​സി​സി ത​ല ഉ​ദ്ഘാ​ട​നം ദു​ബാ​യി​ൽ പാ​ണ​ക്കാ​ട് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ത​ൽ​ഹ​ത്ത് എ​ട​പ്പാ​ൾ (ഫോ​റം ഗ്രൂ​പ്പ്) നി​ന്നും അം​ഗ​ത്വം സ്വീ​ക​രി​ച്ചു നി​ർ​വ​ഹി​ച്ചു.

ക്യാ​ന്പ​യി​ൻ ല​ഘു​ലേ​ഖ സി ​എ​സ് പൊ​ന്നാ​നി, പി.​കെ. അ​ബ്ദു​ൽ സ​ത്താ​ർ ന​രി​പ്പ​റ​ന്പ് (എം ​ഡി റി​യ​ൽ കോ​ഫി) ന് ​ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ഒ​ക്ടോ​ബ​ർ 2 മു​ത​ൽ ഡി​സം​ബ​ർ 1 വ​രെ​യാ​ണ് ക്യാ​ന്പ​യി​ൻ ആ​ച​രി​ക്കു​ന്ന​ത്.മു​ഹ​മ്മ​ദ് അ​നീ​ഷ് , ശി​ഹാ​ബു​ദ്ധീ​ൻ കെ.​കെ. , ഷ​ബീ​ർ മു​ഹ​മ്മ​ദ്, അ​ലി എ.​വി , ന​വാ​സ് അ​ബ്ദു​ല്ല, അ​ലി​ഹ​സ​ൻ, ഹ​ബീ​ബ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.