അബുദാബി : അന്താരാഷ്ട്ര അധ്യാപക ദിനത്തിൽ മലയാളി അധ്യാപികയ്ക്ക് അബുദാബി വിദ്യാഭ്യാസവകുപ്പിന്റെ പുരസ്കാരം. അധ്യാപന രംഗത്ത് പ്രദർശിപ്പിച്ച തൊഴിൽ വൈശിഷ്ട്യം , സമർപ്പണം , സംഭാവനകൾ എന്നിവ പരിഗണിച്ചാണ് അബുദാബി വിദ്യാഭ്യാസ വകുപ്പ് അധ്യാപകരെ തെരഞ്ഞെടുത്തത്.
അബുദാബി ഇന്ത്യൻ സ്കൂൾ, അൽ വത്ബ ബ്രാഞ്ചിലെ അധ്യാപികയും കായകുളം സ്വദേശിനിയുമായ ശാന്തി കൃഷ്ണനാണ് പുരസ്കാരത്തിന് അർഹയായത് . കഴിഞ്ഞ ആറു വർഷമായി അബുദാബി ഇന്ത്യൻ സ്കൂളിലെ അധ്യാപികയാണ്. അധ്യാപന മേഖലയിലെ സമർപ്പണത്തിനു മൂന്നു അധ്യാപകർക്കാണ് അഡെക് ആദരവ് നൽകിയത്. വെമിശേബസൃശവെിമിബ2021ീരേീ05.ഷുഴ
അനിൽ സി. ഇടിക്കുള
മലയാളി അധ്യാപികയ്ക്ക് അബുദാബി വിദ്യാഭ്യാസവകുപ്പിന്റെ പുരസ്കാരം
10:19 PM Oct 05, 2021 | Deepika.com