ഒർലാൻഡോ (ഫ്ളോറിഡ): കോതമംഗലം ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ എൽദോ മോർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 10ന് ഒർലാൻഡോ സെൻറ് എഫ്രേം യാക്കോബായ സുറിയാനി പള്ളിയിൽ ആചരിക്കുന്നു.
ഒക്ടോബർ 10 ഞായറാഴ്ച 8.45ന് പ്രഭാതപ്രാർഥന, വി. കുർബാന, മധ്യസ്ഥപ്രാർത്ഥന, ധൂപപ്രാർഥന എന്നിവ വികാരി റവ ഫാ. പോൾ പറന്പാത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടും. തുടർന്ന് നേർച്ചവിളന്പു ആശീർവാദം എന്നിവയോടുകൂടി പെരുന്നാൾ ചടങ്ങുകൾ അവസാനിക്കും. പെരുന്നാൾ ചടങ്ങുകൾക്ക് കോവിഡ്പ്രോട്ടോകോൾ ബാധകമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
റവ .ഫാ. പോൾ പറന്പത് (വികാരി) 6103574883
ബിജോയ് ചെറിയാൻ (ട്രസ്റ്റി ) 4072320248
എൻ.സി. മാത്യു (സെക്രട്ടറി) 4076019792
നോബിൾ സി. മാത്യു
ഒർലാൻഡോ പള്ളിയിൽ എൽദോ മോർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 10ന്
09:51 PM Oct 05, 2021 | Deepika.com