കുവൈറ്റ് സിറ്റി: ഐസിഎഫ് ഗൾഫ് കൗണ്‍സിലിന്റെ എക്സ്പ്ലോർ അറേബ്യയുടെ ഭാഗമായി കുവൈറ്റ് സിറ്റി സെൻട്രൽ കമ്മറ്റി ’സഫാത്’ എന്ന പേരിൽ ഇ മാഗസിൻ പുറത്തിറക്കി. ഐസിഎഫ് കുവൈറ്റ് നാഷണൽ പ്രസിഡന്റ് അബ്ദുൽ ഹകീം ദാരിമി പ്രകാശനം നിർവഹിച്ചു.
കുവൈറ്റ് സിറ്റിയുടെയും പരിസരങ്ങളുടെയും ചരിത്രങ്ങൾ, മ്യൂസിയങ്ങൾ, പാലസുകൾ, പാർക്കുകൾ തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരണമാണ് മാഗസിന്റെ ഉള്ളടക്കം. ഓരോ ഗൾഫ് രാജ്യത്തിന്റെയും ചരിത്രവും പൈതൃകവും ശേഖരിക്കുകയെന്ന ലക്ഷ്യത്തിലാണ് ഐസിഎഫ് ഗൾഫ് കൗണ്‍സിൽ സെൻട്രൽ തലങ്ങളിൽ മാഗസിനുകൾ പ്രസിദ്ധീകരിക്കുകയെന്ന ആശയത്തിന് രൂപം നൽകിയത്. പ്രകാശനച്ചടങ്ങിൽ ഐസിഎഫ് നാഷണൽ സെക്രട്ടറി അബ്ദുല്ല വടകര, മു1ഹമ്മദലി സഖാഫി പട്ടാന്പി, റാശിദ് ചെറുശോല, ജഅഫർ ചപ്പാരപ്പടവ് തുടങ്ങിയവർ സംബന്ധിച്ചു.
സലിം കോട്ടയിൽ
’സഫാത്’ ഇ മാഗസിൻ പ്രകാശനം ചെയ്തു
09:11 PM Sep 26, 2021 | Deepika.com