എർബിൽ(ഇറാഖ്): ഡോ. മാർ അപ്രേം മെത്രാപ്പോലീത്തയെ ഇന്ത്യൻ സഭയുടെ പാത്രിയർക്കിസ് പ്രതിനിധിയായി പരിശുദ്ധ സുന്നഹദോസ് തീരുമാനിച്ചു. ആഗോള പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ പരിശുദ്ധ സുന്നഹദോസ് എർബിലിനടുത് അങ്കവാ പട്ടണത്തിലെ മാർ യോഹന്നാൻ മാംദാന പള്ളിയിൽ സമാപിച്ചു. പുതിയ പാത്രിയർക്കിസ് ഡോ. മാറാൻ മാർ ആവാ തൃതീയൻ ആധ്യക്ഷം വഹിച്ചു.
ഡോ. മാർ യോഹന്നാൻ എപ്പിസ്കോപ്പയുടെ അസുഖത്തെ തുടർന്ന് അടുത്ത സുന്നഹദോസ് വരെ അവധി അനുവദിച്ചു. മാർ ഒൗഗിൻ എപ്പിസ്കോപ്പയക്ക് ഇന്ത്യൻ സഭയുടെ മെത്രാപ്പോലീത്തയ്ക്കടുത്ത ചുമതലയും നൽകി.
കാലിഫോർണിയയുടെ ബിഷപ്പിനെ പാത്രിയർക്കിസായി അഭിഷിക്തനാക്കിയത് കൊണ്ട് പുതിയ എപ്പിസ്കോപ്പിയെ അടുത്ത സുന്നഹദോസിൽ തെരഞ്ഞെടുക്കുവാനും തീരുമാനിച്ചു. അതു വരെ നിലവിലെ സംവിധാനം തുടരുവാനും നിശ്ചയിച്ചു.
പുതിയ പാത്രിയർക്കിസിനെ ഭരണകാര്യങ്ങളിൽ സഹായിക്കുവാനായി ന്യൂസിലാൻഡ് മെത്രാപോലിത്ത മാർ മിലീസ് സയ്യ, എപ്പിസ്കോപ്പമാരായ മാർ ഇമ്മാനുവേൽ ഒൗസേഫ ് കാനഡ, മാർ പൗലോസ് ബെന്യമിൻ അമേരിയ്ക്ക, മാർ അഫ്രേം നഥാനിയേൽ സിറിയ, മാർ നർസൈ ബെന്യമിൻ ഇറാൻ എന്നിവർ അടങ്ങുന്ന അഞ്ചാംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും പരിശുദ്ധ സുന്നഹദോസ സമാപിക്കുകയും ചെയ്തു.
മാർ അപ്രേം മെത്രാപ്പോലീത്ത ഇന്ത്യൻ സഭയുടെ പാത്രിയർക്കിസ് പ്രതിനിധി
10:46 PM Sep 25, 2021 | Deepika.com