കുവൈറ്റ് സിറ്റി: വിവിധ തൊഴിൽ മേഖലയിൽ ജോലിചെയ്യുന്ന വിദേശി തൊഴിലാളികൾക്ക് വിസ മാറ്റുവാൻ പബ്ലിക് മാൻപവർ ഫോർ അതോറിറ്റി അനുമതി നൽകി.
വ്യവസായം , അഗ്രികൾച്ചർ, ഹെർഡിംഗ്, ഫിഷിംഗ്, കോ ഓപ്പറേറ്റീവ് അസോസിയേഷൻസ് ആൻഡ് യൂണിയൻ തുടങ്ങിയ ഏഴ് മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കാണ് സ്വകാര്യ മേഖലയിലേക്ക് വിസ കൈമാറ്റം അനുവദിച്ചിട്ടുള്ളത്.
ഈ വർഷം മാർച്ച് മൂന്ന് മുതൽ ഈ സേവനം അനുവദിച്ചിരുന്നെങ്കിലും ജൂലൈ 15 മുതൽ നിർത്തലാക്കിയിരുന്നു. ഇതാണ് വീണ്ടും പുനരാരംഭിക്കാൻ തീരുമാനിച്ചത് കോവിഡ് പ്രതിസന്ധി മൂലമുള്ള തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
സലിം കോട്ടയിൽ
പ്രവാസികൾക്ക് വിസാ മാറ്റത്തിന് അനുമതി നൽകി പബ്ലിക് മാൻപവർ ഫോർ അതോറിറ്റി
12:10 AM Sep 23, 2021 | Deepika.com