കുവൈറ്റ് സിറ്റി: ഗാർഹിക തൊഴിലാളികളെ കുവൈറ്റിൽ എത്തിക്കുന്നതിനുള്ള ചെലവ് വളരെ കൂടതലാണെന്നും റിക്രൂട്ട്മെൻറ് ചെലവ് പരമാവധി 300 ദിനാർ ആക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ സ്വീകരിക്കുമെന്ന് ഇന്ത്യൻ അംബാസിഡർ സിബി ജോർജ് വ്യക്തമാക്കി.
സുതാര്യമായ രീതിയിൽ കൂടുതൽ തൊഴിലാളികൾ കുവൈറ്റിലെത്തുന്നത് ഇരു രാജ്യങ്ങളും തമിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട റിക്രൂട്ട്മെന്റ് ഇരു രാജ്യങ്ങളും ഒപ്പിട്ട ധാരണാപത്രം അടിസ്ഥാനപ്പെടുത്തിയാണ്. ഇടനിലക്കാരുടെ ബുദ്ധിമുട്ടില്ലാതെ കരാർ വ്യവസ്ഥകൾ പാലിച്ച് കൊണ്ട് തൊഴിലുടമക്ക് തൊഴിലാളിയെ ലഭിക്കുവാൻ ഗാർഹിക കരാർ വഴി സാധിക്കുമെന്ന് അംബാസിഡർ പറഞ്ഞു.
സലിം കോട്ടയിൽ
കുവൈറ്റിലെ ഗാർഹിക റിക്രൂട്ട്മെൻറ് സുതാര്യമാക്കുമെന്ന് ഇന്ത്യൻ അംബാസിഡർ സിബി ജോർജ്
12:08 AM Sep 23, 2021 | Deepika.com