കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 29 ബുധനാഴ്ച ഓണ്‍ലൈൻ ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. ഉച്ചക്ക് 3.30ന് നടത്തുന്ന ഓപ്പണ്‍ ഹൗസിൽ ’ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്ക് നഴ്സുമാരുടെ റിക്രൂട്ട്മെന്റ്’ എന്ന വിഷയമാണ് ചർച്ച ചെയ്യുന്നത്.
സൂം പ്ലാറ്റഫോമിലൂടെയാണ് ഓപ്പണ്‍ ഹൗസ് നടത്തുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിക്കേണ്ടവർ തങ്ങളുടെ ചോദ്യങ്ങളോടൊപ്പം പാസ്പോർട്ട് വിവരങ്ങൾ, സിവിൽ ഐഡി നന്പർ, ബന്ധപ്പെടേണ്ട നന്പറും വിലാസവും സഹിതം community.kuwait@mea.gov.in അയക്കണമെന്ന് എംബസ്സി അധികൃതർ അറിയിച്ചു.
https://zoom.us/j/98021829931?pwd=Y0xISTg5YjQvbkFxd2ozbUFZbWc2UT09 എന്ന ലിങ്ക് വഴി ഓപ്പണ്‍ ഹൗസിൽ പ്രവേശിക്കാം. മീറ്റിംഗ് ഐഡി: 98021829931,പാസ്കോഡ്: 786366. എംബസിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഓപ്പണ്‍ ഹൗസ് തൽസമയ സംപ്രേഷണം ഉണ്ടാകും.
സലിം കോട്ടയിൽ
ഇന്ത്യൻ എംബസിയിൽ ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു
11:03 PM Sep 22, 2021 | Deepika.com