കുവൈറ്റ് സിറ്റി : തിരുവനന്തപുരം പ്ലാമൂട് പ്ലാൻതോട്ടത്തിൽ പി ജി ചാക്കോയുടെയും ലീലാമ്മ ചാക്കോയുടെയും മകൻ ചാൾസ് ചാക്കോ (53) നിര്യാതനായി. ദേഹസ്വാസ്ഥ്യത്തെ തുടർന്ന് മുബാറക്ക് അൽ കബീർ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ യാത്രാ മധ്യേ മരണം സംഭവിക്കുകയായിരുന്നു. അൽ അമനാ കന്പനി ജീവനക്കാരനായിരുന്നു. ഭാര്യ: ആൻ ജേക്കബ്. ഏക മകൻ: കോളിൻ ചാൾസ് ചാക്കോ.
മൃതദേഹം വ്യാഴാഴ്ച പൊതുദർശനത്തിന് വയ്ക്കും. ഉച്ചക്ക് 1.30 ന് സാബ മോർച്ചറിയിലാണ് ചാൾസ് ചാക്കോയുടെ മൃതദേഹം പൊതു ദർശനത്തിന് വയ്ക്കുന്നത്. തുടർന്ന് വൈകിട്ട് കുവൈറ്റ് എയർവെയ്സ് വീമാനത്തിൽ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. അദ്ദേഹത്തിന്റെ കുടുംബവും നാട്ടിലേക്ക് പോകും.
മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങൾക്ക് കുവൈറ്റിലെ സാമൂഹ്യ പ്രവർത്തകൻ മനോജ് മാവേലിക്കരയാണ് നേതൃത്വം വഹിച്ചത്.
സലിം കോട്ടയിൽ
കുവൈറ്റിൽ തിരുവനന്തപുരം സ്വദേശി നിര്യാതനായി
10:58 PM Sep 22, 2021 | Deepika.com