ഹൂസ്റ്റണ്‍: മാർത്തോമ സഭയുടെ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിൽ നടത്തപ്പെടുന്ന ഇരുപത്തിയൊന്നാമത് ഭദ്രാസന കോണ്‍ഫറൻസിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നുവെന്ന് കോണ്‍ഫറൻസ് ഭാരവാഹികൾ അറിയിച്ചു.
ഹൂസ്റ്റണ്‍ ഇമ്മാനുവേൽ ഇടവക യുവജനസഖ്യം ആതിഥേയത്വം വഹിക്കുന്ന കോണ്‍ഫറൻസ് നവംബർ 12, 13, 14 തീയതികളിൽ (വെള്ളി,ശനി,ഞായർ) ഇമ്മാനുവേൽ മാർത്തോമ ദേവാലയത്തിലും ഇമ്മാനുവേൽ സെന്ററിലുമായിട്ടാണ് നടത്തപ്പെടുന്നത്.
കോവിഡ് പ്രതിസന്ധികൾക്കിടയിലും എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നടത്തപ്പെടുന്ന ഒരു കോണ്‍ഫറൻസ് എന്ന പ്രത്യേകതയും ഇതിനുണ്ട്. മുൻകാലങ്ങളിൽ നിന്ന് വിഭിന്നമായി വലിയ ആൾക്കൂട്ടങ്ങളും ആരവങ്ങളും ഒഴിവാക്കി രജിസ്ട്രേഷൻ 250 പേർക്കു മാത്രമായി പരിമിതപ്പെടുത്തി നടത്തപ്പെടുന്ന ഒരു കോണ്‍ഫറൻസ് ആയിരിക്കുമെന്ന് ഭദ്രാസന യുവജനസഖ്യം കൗണ്‍സിൽ അറിയിച്ചു.
ഈ വർഷത്തെ കോണ്‍ഫറൻസിന് ചിന്താവിഷയം ആയി തെരഞ്ഞെടുത്തിരിക്കുന്നത് ന്ധഫലദായക ശിഷ്യത്വംന്ധ എന്ന വിഷയമാണ്. ക്രിസ്തുയേശുവിൽ നല്ല ഫലം കായിച്ചുകൊണ്ട് അവൻറെ ശിഷ്യ·ാരായി ജീവിക്കുന്നതിനു വേണ്ടിയുള്ള ആഹ്വാനമാണ് ഈ കോണ്‍ഫറൻസിൽ നിന്ന് ലക്ഷ്യമാക്കുന്നത് എന്ന് ഇമ്മാനുവേൽ ഇടവക യുവജനസഖ്യത്തിന്റെ പ്രസിഡൻറും ഇടവക വികാരിയുമായ റവ. ഈപ്പൻ വർഗീസ് പറഞ്ഞു.
കോണ്‍ഫറൻസിന്റെ ലോഗോ പ്രകാശനം ജൂലൈ മാസം ആദ്യവാരം നടത്തുകയും തുടർന്ന് ഓഗസ്റ്റ് ആദ്യവാരം വെബ്സൈറ്റ് ഭദ്രാസന എപ്പിസ്കോപ്പാ റൈറ്റ് റവ. ഡോ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പാ പ്രകാശനം ചെയ്ത് രജിസ്ട്രേഷൻ ആരംഭിക്കുകയും ചെയ്തു.
മുതിർന്നവർക്ക് 135 ഡോളർ മാത്രമാണ് കോണ്‍ഗ്രസിന്റെ രജിസ്ട്രേഷൻ ഫീസ്. ഭദ്രാസന എപ്പിസ്കോപ്പ അഭിവന്ദ്യ ഡോ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പാ, റവ. ഈപ്പൻ വർഗീസ് ( ഇടവക വികാരി) റവ: തോമസ് കെ മാത്യൂ (യൂത്ത് ചാപ്ലയിൻ,ഫിലാഡൽഫിയ) റവ. പ്രിൻസ് വർഗീസ് മടത്തിലേത്ത് ( പ്രിൻസ്ടണ്‍ തിയോളോജിക്കൽ സെമിനാരി പിഎച്ച്ഡി വിദ്യാർഥി) എന്നിവർ കോണ്‍ഫറൻസിനു നേതൃത്വം നൽകും.
കോണ്‍ഫറൻസിന് സംബന്ധിക്കേണ്ടതിന് https://ysconference2021.org/ എന്ന വെബ്സൈറ്റ് സന്ദർശിച്ചു രജിസ്റ്റർ ചെയ്യാവുന്നതാണ്.
ജീമോൻ റാന്നി
21-ാമത് മാർത്തോമ യുവജനസഖ്യം ഭദ്രാസന കോണ്‍ഫറൻസിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു
10:40 PM Sep 22, 2021 | Deepika.com