മേ​രി ഷൈ​ന് കൈ​ത്താ​ങ്ങാ​യി ക​ല കു​വൈ​റ്റ്

10:58 PM Sep 21, 2021 | Deepika.com
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ മാ​രാ​രി​ക്കു​ളം ഓ​മ​ന​പ്പു​ഴ ഓ​ടാ​പ്പൊ​ഴി​യി​ൽ വീ​ണു മ​രി​ച്ച സ​ഹോ​ദ​ര​ങ്ങ​ളാ​യ കു​ട്ടി​ക​ളു​ടെ ’അ​മ്മ മേ​രി ഷൈ​ൻ ബു​ധ​നാ​ഴ്ച നാ​ട്ടി​ലേ​ക്ക് യാ​ത്ര തി​രി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം സ​ഹോ​ദ​ര​ങ്ങ​ളാ​യ പ​ത്ത് വ​യ​സു​ള്ള അ​ഭി​ജി​ത് ഒ​ൻ​പ​ത് വ​യ​സു​ള്ള അ​ന​ഘ എ​ന്നി​വ​ര്െ ക​ളി​ക്കു​ന്ന​തി​നി​ടെ ഓ​ടാ​പ്പു​ഴ പൊ​ഴി​യി​ൽ വീ​ണ് മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

കു​വൈ​റ്റി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന മേ​രി ഷൈ​ന് ത​ന്‍റെ വി​സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്പോ​ണ്‍​സ​ർ കേ​സ് കൊ​ടു​ത്ത​തി​നാ​ൽ നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. നാ​ട്ടി​ൽ നി​ന്നും ബ​ന്ധു​ക്ക​ൾ കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് പ്ര​വ​ർ​ത്ത​ക​രെ വി​വ​രം അ​റി​യി​ച്ച​തി​ന​നു​സ​രി​ച്ച് ക​ല കു​വൈ​റ്റ് പ്ര​വ​ർ​ത്ത​ക​ർ എം​ബ​സി​യെ വി​വ​രം അ​റി​യി​ച്ചു.

വി​ഷ​യ​ത്തി​ൽ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് നേ​രി​ട്ട് ഇ​ട​പെ​ടു​ക​യും നി​യ​മ പ്ര​ശ്ന​ങ്ങ​ൾ തീ​ർ​ക്കാ​ൻ പ്ര​ത്യേ​കം ഉ​ദ്ദ്യോ​ഗ​സ്ഥ​രെ ഏ​ർ​പ്പാ​ടെ​ത്തു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ക​ല​യു​ടെ സാ​മൂ​ഹ്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി അ​നൂ​പ് മാ​ങ്ങാ​ട്ടി​ന്‍റെ​യും, എം​ബ​സി അ​ധി​കൃ​ത​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മേ​രി ഷൈ​ൻ അ​വ​രു​ടെ ബ​ന്ധു​വി​നോ​ടൊ​പ്പം നാ​ളെ നാ​ട്ടി​ലേ​ക്ക് യാ​ത്ര തി​രി​ക്കും. ഇ​ന്ത്യ​ൻ എം​ബ​സി ഇ​വ​ർ​ക്കു​ള്ള എ​യ​ർ ടി​ക്ക​റ്റ് ന​ൽ​കി. പ്ര​യാ​സ ഘ​ട്ട​ത്തി​ൽ നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​ക്ക് സ​ഹാ​യം ചെ​യ്ത ക​ല കു​വൈ​റ്റ് പ്ര​വ​ർ​ത്ത​രോ​ടും എം​ബ​സി​യോ​ടും മേ​രി ഷൈ​ൻ പ്ര​ത്യേ​കം ന​ന്ദി പ​റ​ഞ്ഞു.

സ​ലിം കോ​ട്ട​യി​ൽ