നിർധനരായ കുട്ടികൾക്ക് ഓണ്‍ലൈൻ പഠനസൗകര്യം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി പ്രധാനാധ്യാപകൻ മാത്യു. ടി. തോമസ് എംഎൽഎയിൽ നിന്നും ഫോണുകൾ ഏറ്റുവാങ്ങി. പരിപാടിയിൽ ഫാ. തോമസ് മാത്യു അധ്യക്ഷത വഹിച്ചു. സഹവികാരി ഫാ. ബിബിൻ മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം രാജു പുളിന്പള്ളിൽ, സ്കൂൾ മാനേജർ വർഗീസ് എം. അലക്സ്, ട്രസ്റ്റി പി.ജി. കോശി, കമ്മിറ്റിയംഗം ബാബു പുത്തുപ്പള്ളി, ടീച്ചർ ഇൻ ചാർജ് സരസു. പി. വർഗീസ്, അബി ഫിലിപ്പ്, മോഴശേരി എംഡിഎൽപിഎസ് പ്രധാനാധ്യാപിക ഏലിയാമ്മ ബിനോയ് എന്നിവർ പ്രസംഗിച്ചു.
മറ്റൊരു ചടങ്ങിൽ സ്മാർട്ട് ഫോണ്‍ കെപിസിസി സെക്രട്ടറി എൻ. ശെൽവരാജിൽ നിന്നും തിരുവല്ല മുത്തൂറ്റ് എൻഎസ്എസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് അനിൽകുമാരി ജെ. ഏറ്റുവാങ്ങി. ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ ് ജയകുമാർ, മുൻസിപ്പൽ കൗണ്‍സിലർമാരായ ശോഭ വിനു, ജാസ് പോത്തൻ, രാജേഷ് മലയിൽ എന്നിവർ സന്നിഹിതരായിരുന്നു.
കോവിഡ് പകർച്ചവ്യാധി ശക്തമായതിനെത്തുടർന്നു കഴിഞ്ഞു ഒന്നരവർഷമായി സ്കൂളുകൾ അടഞ്ഞുകിടക്കുകയാണ്. പൂർണമായും സ്മാർട്ട്ഫോണുകളെയും ലാപ്ടോപ്പുകളെയും ടിവിയെയും മാത്രം ആശ്രയിച്ച് വിദ്യാഭ്യാസം മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ നിർധനരായ പലർക്കും അതിനു കഴിയുന്നില്ലെന്ന വിവരത്തെ തുടർന്നാണ് ഹൂസ്റ്റണ്‍ ചാപ്റ്റർ ഇത്തരമൊരു സഹായപദ്ധതിയുമായി രംഗത്ത് ഇറങ്ങിയത്.
തിരുവല്ലയിലും പരിസരപ്രദേശങ്ങളിലും ഒട്ടനവധി പദ്ധതികൾ വിജയകരമായി നടത്തിയിട്ടുള്ള ഫ്രണ്ട്സ് ഓഫ് തിരുവല്ല ഹൂസ്റ്റണ്‍ ചാപ്റ്റർ പത്ത് ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകൾ കുട്ടികൾക്ക് ആദ്യഘട്ടമായി സംഭാവനയായി നൽകിരുന്നു. തിരുമൂലപുരം എസ്എൻവി ഹൈസ്കൂളിലെ നിർധനരായ കുട്ടികളുടെ പഠനാവശ്യം മുൻനിർത്തി നടത്തിയ പരിപാടിയിൽ സ്കൂളിലെ പ്രധാന അധ്യാപിക സന്ധ്യ ഡി. ഫോണുകൾ സനൽപണിക്കരിൽ നിന്നും നേരത്തെ ഫോണുകൾ ഏറ്റുവാങ്ങിയിരുന്നു. ഇത് പരിപാടിയുടെ രണ്ടാം ഘട്ടമാണ്. ഫ്രണ്ട്സ് ഓഫ് തിരുവല്ല ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ പ്രസിഡന്റ് ഡോ. ജോർജ് എം. കാക്കനാടിന്റെ നേതൃത്വത്തിൽ സുജ കോശി, ഉമ്മൻ തോമസ്, ടെരീഷ് തോമസ്, റോബിൻ ഫിലിപ്പ് എന്നിവരാണ് ഈ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. ഇത്തരത്തിൽ ഒട്ടനവധി വിദ്യാഭ്യാസ, സാമൂഹിക പരിപാടികൾ ഫ്രണ്ട് ഓഫ് തിരുവല്ല ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. തിരുവല്ലയിലെ വിവിധ സ്കൂളുകളിൽ ഇത്തരം പരിപാടികൾ തുടർന്നും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ജോർജ് എം കാക്കനാട്ട്