ഫിലഡൽഫിയ: ഗാന്ധി സ്റ്റഡി സർക്കിൾ അമേരിക്കയും ഈ മലയാളിയും സംയുക്തമായി ഗാന്ധി ജയന്തിയോടനുബന്ധമായി രാജ്യാന്തര ലേഖന മത്സരം നടത്തുന്നു.
ന്ധമയക്കുമരുന്ന് മുക്ത കേരളം: രാഷ്ട്രീയപ്പാർട്ടികളുടെ ദൗത്യം (Drug Free Kerala : The Mission of Political Parties")വിഷയം. 1000 വാക്കുകളിൽ കവിയാത്ത ലേഖനമാണ് വേണ്ടത്. മത്സരത്തിന് പ്രായ മാനദണ്ഡമില്ല. ക്യാഷ് അവാർഡുൾപ്പെടെയാണ് സമ്മാനം.
ഫൊക്കാനാ ജനറൽ സെക്രട്ടറി സജിമോൻ ആന്റണിയും വേൾഡ് മലയാളി കൗണ്‍സിൽ ഫിലഡൽഫിയാ പ്രൊവിൻസ് ചെയർമാൻ ജോസ് ആറ്റുപുറവുമാണ് മുഖ്യ സ്പോണ്‍സർമാർ. ഈസ്റ്റേണ്‍ ടൈം (അമേരിക്ക) ഒക്ടോബർ 2 ശനിയാഴ്ച രാത്രി 12 ന് ( (ഇന്ത്യൻ സ്റ്റാൻഡേഡ് ടൈം ഒക്ടോബറർ മൂന്നാം തിയതി ഞായറാഴ്ച്ച രാവിലെ 10:30) gandhistudycircleamerica@gmail.com എന്ന ഇ മെയിലിൽ ലേഖനം ലഭിയ്ക്കണം.
ലേഖനം മുൻപ് പ്രസിദ്ധീകരിച്ചതാവരുത്. ലേഖനകർത്താവിന്റെ പേര്, മേൽവിലാസം, വാട്സാപ്പ് ഫോണ്‍ നന്പർ, ഈ മെയിൽ അഡ്രസ്സ് എന്നീ വിവരങ്ങൾ ലേഖനത്തിന്റെ കവർ പേജിൽ വ്യക്തമാക്കിയിരിക്കണം. എഴുത്തുകാരും പത്രപ്രവർത്തകരും സാമൂഹിക പ്രവർത്തകരും ഉൾപ്പെടുന്ന അഞ്ചംഗ ജഡ്ജിംഗ് പാനൽ ജേതാക്കളെ തെരഞ്ഞെടുക്കും.
വിജയികളെ ഡോ.ഏ പി ജെ അബ്ദുൾ കലാമിന്റെ ജ·ദിനമായ ഒക്ടോബർ 15 ന് പ്രഖ്യാപിക്കും. അവാർഡുകൾ കേരള ദിനഘോഷത്തോടനുബന്ധിച്ച് സമ്മാനിക്കും. നേരിട്ടു സന്നിഹിതരാകാൻ കഴിയാത്ത വിജയികൾക്ക് ക്യാഷ് അവാർഡുകൾ വെസ്റ്റേണ്‍ യൂണിയൻ മുഖേനയും പ്രശംസാ പത്രങ്ങൾ ഈ മെയിലിലൂടെയും സമ്മാനിക്കും.
അന്വേഷണങ്ങൾക്ക്: ജോർജ് നടവയൽ 215 494 6420, ഫീലിപ്പോസ് ചെറിയാൻ: 215 605 7310.
പി.ഡി. ജോർജ് നടവയൽ
ഗാന്ധി സ്റ്റഡി സർക്കിൾ അമേരിക്ക രാജ്യാന്തര ലേഖന മത്സരം നടത്തുന്നു
10:50 PM Sep 21, 2021 | Deepika.com