വിശുദ്ധ കുർബാനക്ക് ഒരുക്കമായുള്ള പ്രദക്ഷിണത്തിനുശേഷം ജെയിസണ്‍ & നീതു ഐക്കരപ്പറന്പിൽ എന്നിവർ തങ്ങളുടെ വിവാഹ സമ്മാനമായി സ്പോണ്സർ ചെയ്ത പുതിയ വചനവേദികൾ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവ് ആശീർവദിച്ചു. തുടർന്ന് ഫൊറോനാ വികാരി റവ. ഫാ. ഏബ്രഹാം മുത്തോലത്ത്, മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിനെ ദൈവാലത്തിലേക്ക് സ്വാഗതം ചെയ്തു. മാർ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാർമ്മികത്വത്തിലും, ക്നാനായ റീജിയണ്‍ ഡയറക്ടറും വികാരി ജനറാളുമായ മോണ്‍. റവ. ഫാ. തോമസ് മുളവനാൽ, റവ. ഫാ. മുത്തോലത്ത് എന്നിവരുടെ സഹകാർമ്മികത്വത്തിലും ക്യതജ്ഞതാബലി അർപ്പിച്ചു.
പിതാവിന്റെ അനുഗ്രഹപ്രഭാഷണത്തിൽ, ദൈവപുത്രനായി പിറന്ന് കുരിശുമരണത്തിലൂടെ രക്ഷ നേടിത്തന്ന ഈശോയുടെ കാരുണ്യത്തിലാണ് നമ്മൾ എപ്പോഴും ആശ്രയം വയ്ക്കേണ്ടതെന്നും ഉദ്ബോധിപ്പിച്ചു. അതോടൊപ്പം തന്നെ കുടുംബാംങ്ങൾ തമ്മിൽ സ്നേഹത്തിലധിഷ്ഠിതമായ നല്ല ബന്ധമുണ്ടാകണമെന്നും, നമുക്ക് ലഭിച്ച വിശ്വാസം മക്കൾക്ക് പകർന്ന് നൽകി പാരന്പര്യങ്ങൾ കാത്ത് സൂക്ഷിച്ച് സഭയേയും സമുദായത്തെയും മാത്രമല്ല രാഷ്ട്രത്തേയും വളർത്തണമെന്നും ഓർമ്മപ്പെടുത്തി.
കഴിഞ്ഞ 20 വർഷങ്ങളായി മാർ ജേക്കബ് അങ്ങാടിയത്ത് പിതാവ് സീറോ മലബാർ സഭക്കും, ക്നാനായ സമുദായത്തിനും ചെയ്ത പ്രവർത്തനങ്ങളെ ഫാ. ഏബ്രഹാം മുത്തോലത്ത് അനുസ്മരിച്ച് നന്ദി പ്രകാശിപ്പിച്ചു.
റവ. ഫാ. തോമസ് മുളവനാൽ നോർത്ത് അമേരിക്കയിലെ ക്നാനായ റീജണിന്റെ വളർച്ചക്ക് പിതാവിലുടെ ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും ക്യതഞ്ജത അർപ്പിച്ചു. പിതാവ് 1984ൽ നോർത്ത് അമേരിക്കയിൽ വന്നതിനുശേഷമുള്ള സഭാ ശുശ്രുഷ പ്രവർത്തനങ്ങൾ അനുസ്മരിച്ചു. കഴിഞ്ഞ 15 വർഷങ്ങളിൾ സേവനം ചെയ്ത കൈക്കാര·ാർ, പാരീഷ് കൗണ്‍സിൽ അംഗങ്ങൾ, റവ. ഫാ. തോമസ് മുളവനാൽ, റവ. ഫാ. മുത്തോലത്ത് എന്നിവർ ചേർന്ന് മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിന് മൊമെന്േറാ നൽകി ആദരിച്ചു.
എക്സിക്കൂട്ടീവ് അംഗങ്ങളായ എബ്രാഹം അരീച്ചിറയിൽ, റ്റിജോ കമ്മാപറന്പിൽ, സണ്ണി മൂക്കേട്ട്, സാബു മുത്തോലം, ലെനിൻ കണ്ണോത്തറ, മേഴ്സി ചെമ്മലക്കുഴി, സണ്ണി മുത്തോലം, ബിനോയി കിഴക്കനടി എന്നിവരാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
ബിനോയ് സ്റ്റീഫൻ