കേരളത്തിലെ ആയുർവേദ ചികിത്സാ തത്വങ്ങളെക്കുറിച്ചും രീതികളെക്കുറിച്ചും കളരിപ്പയറ്റ്, കഥകളി, മോഹിനിയാട്ടം എന്നീ കലാ രൂപങ്ങളെക്കുറിച്ചും പഠിക്കുന്നതിന് ഡാൻ ക്വയാ ട്റൈസ്റ്റേറ്റ് കേരളാ ഫോറം ഭാരവാഹികൾക്കൊപ്പം വിൻസന്റ് ഇമ്മാനുവേലിന്റെ നേതൃത്വത്തിൽ അടുത്ത വർഷം ഇന്ത്യൻ പര്യടനം നടത്തുമെന്ന് അവാർഡ് സ്വീകരിച്ച് ഡാൻ വെളിപ്പെടുത്തി.
പ്രശസ്ത സിനിമാ താരം ഗീത, സിസ്റ്റർ ഡോ. ജോസ്ലിൻ ഇടത്തിൽ (ടെന്പിൽ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ അസോസിയേറ്റ് പ്രൊഫസർ), ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ സുമോദ് നെല്ലിക്കാലാ, ജനറൽ സെക്രട്ടറി സാജൻ വർഗീസ്, ട്രഷറാർ രാജൻ സാമുവേൽ, ഓണാഘോഷ ചെയർമാൻ വിൻസന്റ് ഇമ്മാനുവേൽ, ഓണാഘോഷ കോ ചെയർ ജോർജ് നടവയൽ, എക്സിക്യൂട്ടിവ് വൈസ് ചെയർമെൻ ഫീലിപ്പോസ് ചെറിയാൻ, ജോർജ് ഓലിക്കൽ, ജോബി ജോർജ്, ജോയിന്റ് സെക്രട്ടറി റോണി വർഗീസ്, അസ്സോസിയേറ്റ് ട്രഷറാർ ലെനോ സ്കറിയാ, സുരേഷ് നായർ, അലക്സ് തോമസ്, സുധാ കർത്താ, ജീമോൻ ജോർജ്, ജോർജ് ജോസഫ്, കുര്യൻ രാജൻ, ബെന്നി കൊട്ടാരത്തിൽ, ജോർജ് കടവിൽ എന്നിവർ ആശംസകൾ നേർന്നു.
ന്യൂയോർക്ക് നഗരത്തിലെ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ഭീകരാക്രമണം (2001), കൊളംബൈൻ ഹൈസ്കൂളിലെ കൂട്ടക്കൊല, കൊസോവോയിലെ ബോസ്നിയൻ സംഘർഷം(1995), ഇറാഖിലെ യുദ്ധം, ഹെയ്തിയിലെ അമേരിക്കൻ ഇടപെടൽ, 1991 ലെ പേർഷ്യൻ ഗൾഫ് യുദ്ധം എന്നിവയുൾപ്പെടെയുള്ള സംഘട്ടനങ്ങളുടെ മുൻനിരയിൽ യുഎസ് സൈനികരുമായി നിലയുറപ്പിച്ച് ഡാൻ ക്വയാ റിപ്പോർട്ട് ചെയ്തു.
ടെക്സസിലെ വിക്ടോറിയയിലാണ് അദ്ദേഹം വളർന്നത്. ടെക്സസിലെ വി വിക്ടോറിയ കോളേജിൽ ചേർന്നു, അവിടെ ആശയവിനിമയത്തിൽ ബിരുദം നേടി. കോളേജ് പഠനകാലത്ത് ഡാൻ ക്വയാ നാടക ക്ലബ്ബിൽ സജീവമായിരുന്നു.
റിപ്പോർട്ട്: പി.ഡി. ജോർജ് നടവയൽ