ടെക്സസ്: പോർട്ട് ആർതറിൻ വാഹനപരിശോധന നടത്തുന്നതിനിടയിൽ പിടികൂടിയ ഡ്രൈവർ നൽകിയ വിവരങ്ങൾ അനുസരിച്ചു രണ്ടു വീടുകളിൽ നടത്തിയ പരിശോധനയിൽ രണ്ടു കിലോ കഞ്ചാവും 44,000 ഡോളറും സ്വർണം പൂശിയ റിവോൾവറും പിടിച്ചെടുത്തതായി പോർട്ട് ആർതർ പോലീസ്.
വാഹന പരിശോധനക്കിടയിൽ ചോദ്യം ചെയ്തപ്പോൾ ഡ്രൈവർക്കു ശരിയായ ഉത്തരങ്ങൾ നൽകുവാൻ കഴിഞ്ഞില്ലെന്നും, തുടർന്ന് വാഹനം പരിശോധിച്ചപ്പോൾ ഒരു കിലോ വെളുത്ത പൊടി കണ്ടെത്തിയെന്നും പിന്നീടത് കൊക്കെയ്ൻ ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തതായി പോലിസ് പറഞ്ഞു. തുടർന്ന് പോർട്ട് ആർതറിലുള്ള വീട്ടിൽ പരിശോധന നടത്തിയാണ് കൂടുതൽ സാധനങ്ങൾ പിടിച്ചെടുത്തത്.
സംഭവത്തിൽ 29 വയസുള്ള ഹംസർട്ടൊയെ (ബ്രിഡ്ജ് സിറ്റി) പൊലിസ് അറസ്റ്റു ചെയ്തു. ഇയാൾക്കെതിരെ മയക്കുമരുന്ന് കടത്തിയതിനു കേസെടുത്തു ജെഫർസണ്‍ കൗണ്ടി കറക്ഷണൽ ഫെസിലിറ്റിയിലേക്ക് മാറ്റി.
റിപ്പോർട്ട്: പി.പി. ചെറിയാൻ
വാഹനപരിശോധനയ്ക്കിടെ ഡ്രൈവറെ പിടികൂടി; വീടുകളിൽ നിന്നായി കഞ്ചാവും സ്വർണംപൂശിയ റിവോൾവറും 44,000 ഡോളറും കണ്ടെടുത്തു
11:36 PM Sep 20, 2021 | Deepika.com