ഏരിയ സെക്രട്ടറി ബോജി രാജന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഏരിയ കോ-ഓർഡിനേറ്റർ നാരായണൻ ഉദ്ഘാടനം ചെയ്തു. കെപിഎ പ്രസിഡന്റ് നിസാർ കൊല്ലം ഓണസന്ദേശവും, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രഷറർ രാജ് കൃഷ്ണൻ, വൈസ് പ്രസിഡന്റ്് വിനു ക്രിസ്റ്റി, ലേഡീസ് വിംഗ് പ്രസിഡന്റ് ബിസ്മി രാജ്, ഏരിയ വൈ. പ്രസിഡന്റ്് കൃഷ്ണകുമാർ എന്നിവർ ആശംസകളും അറിയിച്ചു. യോഗത്തിനു ഏരിയ ജോ. സെക്രട്ടറി തോമസ് ബി.കെ സ്വാഗതവും, ഏരിയ ട്രഷറർ ഷിനു താജുദ്ദീൻ നന്ദിയും പറഞ്ഞു.
ചെണ്ടമേളവും പുലിക്കളിയും മാവേലി മന്നനും ഓണാഘോഷ പരിപാടികൾക്ക് മിഴിവേകി. തുടർന്ന് ഓണസദ്യയും, ഓണക്കളികളും, വനിതാ അംഗങ്ങളുടെ നേതൃത്വത്തിൽ തിരുവാതിരയും, കുട്ടികളുടെ ഫാഷൻ ഷോയും മറ്റു കലാപരിപാടികളും അരങ്ങേറി.
റിപ്പോർട്ട്: ജഗത് കെ.