അബുദാബി : യുഎഇയിലും കേരളത്തിലുമായി ചിത്രീകരിച്ച കളിവിളക്ക് എന്ന സംഗീത ആൽബത്തിന്റെ പ്രകാശനം നടന്നു. അബുദാബി റെഡ് എക്സ് മീഡിയ കോണ്‍ഫ്രൻസ് ഹാളിലാണ് പ്രകാശനകർമ്മം നടന്നത്.
പ്രമുഖ നർത്തകിയും നൃത്ത അധ്യാപികയുമായ പ്രിയ മനോജാണ് ആൽബത്തിന്റെ മനോഹര വരികൾ രചിച്ചത്. കോവിഡ് കാലത്തിന്റെ വേനലറുതികൾ കടന്നു ചമയങ്ങൾ അണിയാൻ മോഹിക്കുന്നൊരു കലയുടെ വസന്തകാലം ആഗ്രഹിക്കുന്ന കലാകാര·ാരുടെ പ്രാർഥനയാണ് കളിവിളക്ക് എന്ന സംഗീത ആൽബം.
അബുദാബി ഇന്ത്യ സോഷ്യൽ സെന്റർ പ്രസിഡന്റ് യോഗേഷ് പ്രഭു, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് വി.പി. കൃഷ്ണകുമാർ എന്നിവർ ചേർന്നാണ് പ്രകാശനകർമ്മം നിർവഹിച്ചത്. മാധ്യമ പ്രവർത്തകരായ അനിൽ സി. ഇടിക്കുള, സമീർ കല്ലറ എന്നിവർ ആശംസകൾ അർപ്പിച്ചു. അഞ്ജലി കലങ്ങാട്ട് അവതാരികയായിരുന്നു. ഉഡുപ്പി എസ് ശ്രീനാഥ് ആണ് സംഗീതം നൽകി ആലപിച്ചിരിക്കുന്നത്. പ്രദീപ് പുതുശേരി എഡിറ്റിംഗ് നിർവഹിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് കളിവിളക്ക് സംഗീത പ്രേമികളിലേക്കു എത്തുന്നത്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
കളിവിളക്ക് സംഗീത ആൽബം പ്രകാശനം ചെയ്തു
08:49 PM Sep 19, 2021 | Deepika.com