ട്രംപിന്റെ എച്ച്-1ബി നിയമം റദ്ദാക്കി
12:20 AM Sep 19, 2021 | Deepika.com
കലിഫോർണിയ: ട്രംപ് ഭരണകാലത്തെ എച്ച്-1ബി വീസ നിയമങ്ങൾ റദ്ദാക്കി യുഎസ് ഫെഡറൽ ജഡ്ജി. അമേരിക്കൻ ജീവനക്കാർക്കു പകരം താരതമ്യേന കുറഞ്ഞ വേതനത്തിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നതു തടയാൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൊണ്ടുവന്ന നിയമമാണു റദ്ദാക്കപ്പെട്ടത്.