കോട്ടയം: വേളൂർ പാറോച്ചാലിൽ പരേതനായ പി.സി ചെറിയാന്റെ ഭാര്യ വി.എം ശോശാമ്മ (തങ്കമ്മ-92) (പള്ളം ബുക്കാനൻ ഗേൾസ് ഹൈസ്കൂൾ റിട്ട. അധ്യാപിക) നിര്യാതയായി. മൃതദേഹം സെപ്റ്റംബർ 19 ഞായറാഴ്ച രാവിലെ 8ന് ഭവനത്തിൽ കൊണ്ടു വരുന്നതും ഉച്ചയ്ക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം വേളൂർ പാണംപടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ സംസ്കാരം നടത്തപ്പെടും. പരേത കിളിരൂർ മാളേയ്ക്കലായ വടക്കേപ്പറന്പിൽ കുടുംബാഗമാണ്.
മക്കൾ: ലാലുമോൾ(ഫ്ളാറിഡ), ബിജുമോൻ(ന്യൂയോർക്ക്), നെബുമോൻ( പാരഗണ്‍ കോട്ടയം).
മരുമക്കൾ: അമയന്നൂർ പന്തൻമാക്കൽ അച്ചൻകുഞ്ഞ് (ഫ്ളാറിഡ), പാന്പാടി ഇലപ്പനാൽ ശോഭന(ന്യൂയോർക്ക്), മുക്കുളം വെട്ടിക്കൽ വിൻസി(ബേസിൽ ഇൻഡസ്ടീസ് വേളൂർ)
കൊച്ചുമക്കൾ: ഷാരോണ്‍, സിറിൾ, സെറിൻ, ക്രിസ്, ആഷിഷ്, നേഹാ, യെൽദോ.