കുവൈറ്റ് സിറ്റി : രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാരുടെ നിർബന്ധിത ക്വാറന്റൈൻ ദിനങ്ങൾ കുറയ്ക്കുവാന്‍ ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ടു ചെയ്തു.
നിലവിൽ കുവൈറ്റിലേക്ക് വരുന്ന മുഴുവൻ യാത്രക്കാർക്കും കോവിഡ് മുക്ത സർട്ടിഫിക്കറ്റും ഏഴു ദിവസത്തെ ക്വാറന്റൈനും നിർബന്ധമാണ്. ക്വാറന്റൈ മൂന്നു ദിവസം പൂര്‍ത്തിയാക്കിയാല്‍ സ്വന്തം ചെലവില്‍ കോവിഡ് പരിശോധനക്ക് വിധേയമായി നെഗറ്റീവ് ആണെങ്കിൽ നിർബന്ധിത ക്വാറന്റൈൻ അവസാനിപ്പിക്കാം.
കോവിഡിന്റെ തീവ്രതയും അപകടാവസ്ഥയും രാജ്യത്ത് കുറഞ്ഞു വരികയാണെന്നും ആരോഗ്യസ്ഥിതി ഏറെ മെച്ചപ്പെട്ടതായും ആരോഗ്യ അധികൃതര്‍ പറഞ്ഞു. വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നവര്‍ക്ക് ഈ മാസം അവസാനത്തോടെ പൂര്‍ണമായും നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈൻ കുറക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങള്‍ ആരോഗ്യമന്ത്രാലയം പഠിച്ചുകൊണ്ടിരുക്കുകയാണെന്നും ഉടന്‍ ഈ വിഷയത്തില്‍ തീരുമാനം എടുക്കുമെന്നും ആരോഗ്യ അധികൃതർ വ്യക്തമാക്കി.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിൽ ക്വാറന്റൈൻ ദിനങ്ങൾ കുറയ്ക്കുവാന്‍ ആലോചന
01:09 PM Sep 18, 2021 | Deepika.com